'സ്ഥിതി വളരെ മോശം'; കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി സര്‍ക്കാര്‍
ഇതോടെ 15 വര്‍ഷമായി പെന്‍ഷന്‍ പരിഷ്‌കരണം കാത്തിരിക്കുന്ന 43,000-ത്തോളം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്

തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്‍ഷന്‍ പരിഷ്‌കരിക്കണമെന്ന ഹൈക്കോടതി ഉത്തരവ് തള്ളി സര്‍ക്കാര്‍. നിലവിലെ സാഹചര്യത്തില്‍ പെന്‍ഷന്‍ കൂട്ടാനാവില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. ഇതോടെ 15 വര്‍ഷമായി പെന്‍ഷന്‍ പരിഷ്‌കരണം കാത്തിരിക്കുന്ന 43,000-ത്തോളം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരാണ് പ്രതിസന്ധിയിലായിരിക്കുന്നത്. പലരും 1,340 രൂപയും 4,500 രൂപയും മാത്രം പെന്‍ഷന്‍ വാങ്ങുന്നവരാണ്.
ഇനി പെൻഷൻകാരെ സംബന്ധിച്ച് സർക്കാരിൽ ഉത്തരവിൽ ഹൈക്കോടതി സ്വീകരിക്കുന്ന നിലപാട് നിർണായകമായിരിക്കും. നിലവില്‍ എംഎല്‍എമാരുടെയും മന്ത്രിമാരുടെയും ശമ്പളവും മുന്‍ എംഎല്‍എമാരുടെ പെന്‍ഷനും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ച സര്‍ക്കാര്‍, കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ ആവശ്യം പൂര്‍ണമായും അവഗണിച്ചുവെന്ന് വിമർശനമുയരുന്നുണ്ട്.
എന്നാല്‍ സാമ്പത്തിക പ്രശ്‌നം കൊണ്ടാണ് കെഎസ്ആടിസിയിലെ പെന്‍ഷന്‍ പരിഷ്‌ക്കരിക്കാത്തതെന്ന് ഗതാഗതമന്ത്രി സി.പി ജോണ്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കെഎസ്ആര്‍ടിസിയുടെ സ്ഥിതി മോശമാണ്. നിലവിലെ സാഹചര്യം എല്ലാവരും മനസിലാക്കണം.
വരുമാനം വര്‍ധിക്കുമ്പോള്‍ മാത്രമെ പെന്‍ഷന്‍ വര്‍ധന പരിഗണിക്കാനാകൂ. സര്‍ക്കാരിന് ഇക്കാര്യത്തിൽ വാശിയില്ലെന്നും മന്ത്രി വ്യക്തമാക്കി. പെന്‍ഷന്‍ വര്‍ധിപ്പിച്ചാല്‍ 12 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത വരുമെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.
അതേസമയം, ഏഴ് വര്‍ഷത്തിന് ശേഷം കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് യുഡിഎഫ് സർക്കാർ 1,250 രൂപ ഉത്സവബത്തയായി നല്‍കിയിരുന്നു. 2018ലെ പ്രളയത്തെ തുടര്‍ന്ന് കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ തങ്ങളുടെ ഉത്സവബത്ത മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സ്വമേധയാ നല്‍കിയിരുന്നു. പിന്നീട് അങ്ങോട്ട് ഇവർക്ക് ഉത്സവബത്ത ലഭിച്ചിരുന്നില്ല.
Adjust Story Font
16

