കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി; യാത്രക്കാരുടെ ജീവന്‍ പണയംവച്ച് തിരുവനന്തപുരം-മാനന്തവാടി സര്‍വീസ്
ബസ് വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് ടിഡിഎഫ് യൂണിയന്‍ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല

തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിന്‍റെ ചെയ്സ് വീണ്ടും പൊട്ടി. തകരാര്‍ പരിഹരിക്കാതെ യാത്രക്കാരുടെ ജീവന്‍ പണയംവച്ച് ബസ് ഇപ്പോഴും തിരുവനന്തപുരം-മാനന്തവാടി റൂട്ടിൽ സര്‍വീസ് നടത്തുകയാണ്. ഈ സീരിസില്‍ വാങ്ങിയ ബസുകളുടെ ചേയ്സ് നിരന്തരം തകരുന്നത് ചൂണ്ടിക്കാണിച്ചിട്ടും ബസുകള്‍ പിന്‍വലിച്ചിട്ടില്ല.
ബസ് വാങ്ങിയതില്‍ ക്രമക്കേടാരോപിച്ച് ടിഡിഎഫ് യൂണിയന്‍ വിജിലന്‍സിന് പരാതി നല്‍കിയെങ്കിലും അന്വേഷണം നടന്നില്ല. തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിയിലേക്കും അവിടെ നിന്ന് തിരിച്ചും സര്‍വീസ് നടത്തുന്ന കെ സ്വിഫ്റ്റിന്‍റെ KS 86 സീരീസ് നന്പര്‍ സൂപ്പര്‍ ഡീലക്സ് എയര്‍ ബസാണിത്. ചേയ്സ് പൊട്ടി തുടങ്ങിയിട്ടും പുറത്തറിയിക്കാതെ ബസ് സര്‍വീസിന് അയക്കുന്നു.
നാല് വര്‍ഷത്തെ പഴക്കം മാത്രമാണ് ബസിനുള്ളത്. ഇതേ സീരീസില്‍ വാങ്ങിയ KS-16, KS-18, KS-30 ബസുകളിലും സമാനമായ പ്രശ്നം ഉണ്ടായതാണ്. ആന്റണി രാജു ഗതാഗത മന്ത്രിയും ബിജു പ്രഭാകര്‍ സിഎംഡിയുമായിരുന്ന കാലത്താണ് ഈ ബസെല്ലാം വാങ്ങിയത്.
Adjust Story Font
16

