Quantcast

ഡിപ്പോകളുടെ പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കെഎസ്ആര്‍ടിസി

സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി

MediaOne Logo

Web Desk

  • Published:

    20 Jun 2025 7:39 AM IST

ഡിപ്പോകളുടെ പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടാൻ കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: മാലിന്യം വലിച്ചെറിയുന്നവരും കവറില്‍ കെട്ടികൊണ്ട് വന്ന് തള്ളുന്നവരും സൂക്ഷിച്ചോളൂ. നിങ്ങളുടെ പ്രവര്‍ത്തി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസിയുമുണ്ട്. ഡിപ്പോകളുടെ പരിസരത്ത് മാലിന്യം തള്ളുന്നവരെ പിടികൂടി ശിക്ഷിക്കാന്‍ സിസി ടിവി നിരീക്ഷണം ശക്തമാക്കാന്‍ തീരുമാനിച്ചു. സിസിടിവി സ്ഥിരമായി നിരീക്ഷിക്കാന്‍ കെഎസ്ആര്‍ടിസി ഐടി വിഭാഗത്തിന്‍റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തി.

കെഎസ്ആര്‍ടിസി ഡിപ്പോ പരിസരങ്ങളെ വേസ്റ്റ് ബിന്നായി കാണുന്ന കുറച്ച് വിരുതന്മാര്‍ ഉണ്ട്. അവരെ പൊക്കാന്‍ വേണ്ടിയാണ് കെഎസ്ആര്‍ടിസിയുടെ നീക്കം. കെഎസ്ആര്‍ടിസി ഡിപ്പോകളില്‍ സ്ഥാപിച്ചിട്ടുള്ള സിസി ടിവി ക്യാമറകള്‍ സ്ഥിരമായി നിരീക്ഷിച്ച് ഈ മാലിന്യ നിക്ഷേപ സംഘളെ പിടികൂടാന്‍ ഇനി ഉദ്യോഗസ്ഥര്‍ മുഴുവന്‍ സമയവുമുണ്ടാവും. മാലിന്യം തള്ളുന്നത് കണ്ടാല്‍ വിവരം ഉടനടി യൂണിറ്റ് ഓഫീസറെ അറിയിക്കും. കൃത്യമായ തെളിവുകളും ശേഖരിക്കും. തീര്‍ന്നിട്ടില്ല. പണി ഇനിയാണ് വരുന്നത്.. സമയവും, സ്ഥലവും, മാലിന്യം കണ്ട രീതിയും തെളിവുമെല്ലാം ചേര്‍ത്ത് തദ്ദേശ സ്വയംഭരണ വകുപ്പിന്‍റെ വാട്ട്സ് അപ്പ് നമ്പറായ 9446700800 എന്ന നമ്പറിലേക്കും അയക്കും.

പിഴയും ശിക്ഷയുമൊക്കെ അവിടെ നിന്ന് വന്നോളും. മാലിന്യം വലിച്ചെറിയുന്നത് ശ്രദ്ധയില്‍പെട്ടാല്‍ അത് എവിടെയാണെങ്കിലും ചിത്രം പകർത്തി തദ്ദേശ സ്വയംഭരണ വകുപ്പിൻ്റെ വാട്ട്സ് അപ്പ് നമ്പറിലേക്ക് അയച്ച് റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ജീവനക്കാര്‍ക്കും നിര്‍ദേശവും നല്‍കി. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്കും മാലിന്യ മുക്ത നവകേരളത്തിന്‍റെ ഭാഗമാവാനുള്ള നല്ല അവസരം.



TAGS :

Next Story