Quantcast

മഹാരാജാസ് കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചില്‍ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

MediaOne Logo

Web Desk

  • Published:

    7 Jun 2023 9:03 AM GMT

pm arsho,Teacher booked for producing fake certificate of Maharajas college,KSU march to Maharajas College ,pm arsh mark list controversy,KSU march to Maharajas Collegelatest malayalam news,മഹാരാജാസ് കോളജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചില്‍ സംഘർഷം; പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
X

കൊച്ചി: മഹാരാജാസ് കോളേജിലേക്ക് കെ.എസ്.യു നടത്തിയ മാർച്ചിൽ സംഘർഷം. പ്രതിഷേധക്കാർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചുമത്തി ജോലി നേടിയ സംഭവത്തിലും പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിലും സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടാണ് കെ.എസ്.യു മാർച്ച് നടത്തിയത്. ആർഷോയെ ജയിപ്പിച്ചുവിട്ട സംഭവത്തിലും വ്യാജ രേഖ ചമച്ച സംഭവത്തിലും അധ്യാപകർക്ക് പങ്കുണ്ടെന്നും അവർക്കെതിരെ ആഭ്യന്തര അന്വേഷണം നടത്തണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു.

പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് പ്രതിഷേധക്കാരെ റോഡിൽ തന്നെ തടഞ്ഞു. പ്രതിഷേധക്കാർ ബാരിക്കേഡ് മറിച്ചിടാൻ ശ്രമിക്കുകയും ചെയ്തു. പൊലീസിന് നേരെ കല്ലേറുണ്ടായി. ഇതിനെത്തുടർന്ന് രണ്ടുവട്ടം പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. തുടര്‍ന്ന് പൊലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കി

അതേസമയം, മഹാരാജാസ് കോളജിന്റെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ചമച്ച കേസിൽ എസ്.എഫ്.ഐ മുൻ നേതാവ് വിദ്യക്കെതിരെ പൊലീസ് ജാമ്യാമില്ലാ കുറ്റം ചുമത്തി. ഏഴ് വർഷം വരെ തടവ്ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് വിദ്യക്കെതിരെ ചുമത്തിയത്. കേസ് അഗളി പൊലീസിന് കൈമാറും.എന്നാൽ പിഎം ആർഷോയുടെ മാർക്ക് ലിസ്റ്റ് വിവാദത്തിന് പിന്നിൽ സാങ്കേതിക പിഴവെന്ന് ആവർത്തിക്കുകയാണ് മഹാരാജാസ് കോളേജ് അധികൃതർ.ആർഷോയുടെ ഗൂഡാലോചന വാദം തളളി പ്രിൻസിപ്പൽ നിഷേധിച്ചു.


TAGS :

Next Story