കേരളത്തിലെ മതനിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കുകയാണ് ആർഎസ്എസ് അജണ്ട; വിസിമാർ സംഘ്പരിവാർ വേദിയിലെത്തിയത് പ്രതിഷേധാർഹം: കെഎസ്‌യു
പരിപാടിയിൽ പങ്കെടുക്കാൻ മൗനാനുവാദം നൽകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചതെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ ആരോപിച്ചു.

തിരുവനന്തപുരം: ആർഎസ്എസ് ദേശീയ വിദ്യാഭ്യാസ ഉച്ചകോടിയിൽ കേരളത്തിൽ നിന്നുള്ള നാല് വിസിമാർ പങ്കെടുത്തത് പ്രതിഷേധാർഹമെന്ന് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ. കേരള സർവകലാശാല, കണ്ണൂർ, കാലിക്കറ്റ്, കുഫോസ് വിസിമാരാണ് ആർഎസ്എസ് വേദിയിലെത്തിയത്. കേരളത്തിലെ മതനിരപേക്ഷ വിദ്യാഭ്യാസ അന്തരീക്ഷം തകർക്കാനാണ് ആർഎസ്എസ് ശ്രമിക്കുന്നത്. ഇതിനുള്ള ഏജന്റുമാരായി കേരളത്തിലെ വിസിമാരെ മാറ്റുകയാണ്. ആർഎസ്എസിന്റെ നാഗ്പൂർ ആസ്ഥാനത്ത് നിന്നല്ല വൈസ ചാൻസിലർമാർക്ക് ശമ്പളം ലഭിക്കുന്നതെന്ന് ഓർമ വേണമെന്നും കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
പരിപാടിയിൽ പങ്കെടുക്കാൻ മൗനാനുവാദം നൽകുന്ന നിലപാടാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി സ്വീകരിച്ചത്.ഗവർണറെ തൃപ്തിപ്പെടുത്തുക വഴി കാവിവത്കരണത്തിനുള്ള വഴിവെട്ടുകയാണ് സർക്കാർ. രിപാടിയിൽ പങ്കെടുക്കുന്നതിന് വൈസ് ചാൻസിലർമാരെ വിലക്കിയിട്ടില്ലെന്ന ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ പ്രതികരണം ഇത് ശരിവെക്കുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ആർഎസ്എസ് അജണ്ട നടപ്പിലാക്കാനുള്ള ശ്രമങ്ങളെ കെഎസ്‌യു ശക്തമായി പ്രതിരോധിക്കുമെന്നും ഗവർണർ - സർക്കാർ നാടകം തുറന്നുകാട്ടുന്ന പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അലോഷ്യസ് സേവ്യർ വ്യക്തമാക്കി.
Adjust Story Font
16

