യുസി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗിച്ച് കെഎസ്‌യു
കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെ 10 പേരെ പൊലീസ് അറസ്റ്റ് ചെയ്തു

കൊച്ചി: ആലുവ യു.സി കോളേജിൽ പ്രിൻസിപ്പലിന് നേരെ കരി ഓയിൽ പ്രയോഗിച്ച് കെഎസ്‌യു. കോളേജിൽ നിന്ന് പുറത്താക്കിയ വിദ്യാർഥികളെ തിരിച്ചെടുക്കാത്തതിലായിരുന്നു പ്രതിഷേധം. പത്തോളം കെഎസ്‌യു പ്രവർത്തകരെ അറസ്റ്റ് ചെയ്തു. വിദ്യാർത്ഥികളെ നീക്കം ചെയ്യുന്നതിനിടെ പൊലീസുകാരിക്കും പരിക്കേറ്റു.
കെഎസ് യു സംസ്ഥാന ജനറൽ സെക്രട്ടറി ഉൾപ്പടെയുള്ളവരാണ് അറസ്റ്റിലായത്. മാനേജ്‌മെന്റ് അനുവദിച്ചതിലും കൂടുതൽ സമയം കലാപരിപാടി നടത്തിയെന്ന് പറഞ്ഞ് യുയുസി ഉൾപ്പടെയുള്ളവരെ സസ്‌പെൻഡ് ചെയ്തിരുന്നു. കലോത്സവുമായി ബന്ധപ്പെട്ടുള്ള പരിശീലനമാണ് നടന്നിരുന്നത്. സമയം നീണ്ടു പോയെങ്കിലും അത് പൊലീസുമായി ആശയവിനിമയം നടത്തിയിരുന്നു. എന്നാൽ, പ്രിൻസിപ്പൽ ഏകപക്ഷീയമായി നടപടി എടുക്കുകയായിരുന്നുവെന്നാണ് കെഎസ്‌യു ആരോപണം.
Next Story
Adjust Story Font
16

