Quantcast

'ലീഗിന്‍റെ ബാക്കി 50ലധികം വീട് എവിടെ? ഭരണത്തിന്‍റെ ഹാങ്ങോവറിൽ ഈ വീടുകളുടെ കാര്യം മറന്നു'; വിമര്‍ശനവുമായി കെ.ടി ജലീൽ

വീടുകൾ നിർമിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ആരോപണം

MediaOne Logo

Web Desk

  • Updated:

    2026-07-06 04:32:22

Published:

6 July 2026 9:15 AM IST

ലീഗിന്‍റെ ബാക്കി 50ലധികം വീട് എവിടെ? ഭരണത്തിന്‍റെ ഹാങ്ങോവറിൽ ഈ വീടുകളുടെ കാര്യം  മറന്നു; വിമര്‍ശനവുമായി കെ.ടി ജലീൽ
X

മലപ്പുറം: മുണ്ടക്കൈ പുനരധിവാസത്തിൽ മുസ്‌ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സിപിഎം നേതാവ് കെ.ടി.ജലീൽ. ലീഗിന്‍റെ ബാക്കി 50 ലധികം വീട് എവിടെയാണെന്ന് ജലീൽ ചോദിച്ചു. വീടുകൾ നിർമിക്കാനുള്ള കല്ല് പോലും എത്തിച്ചിട്ടില്ലെന്നും ആരോപണം. താൻ നിരന്തരം ചോദ്യം ഉയർത്തിയത് കൊണ്ടാണ് വേഗത്തിൽ 50 വീടുകൾ നിർമിച്ചു നൽകിയത്. ഭരണത്തിന്‍റെ ഹാങ്ങോവറിൽ ബാക്കിയുള്ള വീടുകളുടെ കാര്യം ലീഗ് മറന്ന മട്ടാണെന്നും രണ്ടുമാസത്തിനുള്ളിൽ വീട് നിർമാണം ആരംഭിച്ചിട്ടില്ലെങ്കിൽ വയനാട്ടിലെത്തി ലീഗുകാരെ ഇത് ഓർമപ്പെടുത്തുമെന്നും ജലീൽ മീഡിയവണിനോട്‌ പറഞ്ഞു.

''ഞാൻ പറഞ്ഞില്ലായിരുന്നെങ്കിൽ കോൺഗ്രസിന്‍റെ വീട് പോലെ തന്നെ ആ പൈസയൊക്കെ ഓര് കയ്യില് വച്ച് തരാം തരാമെന്ന് പറഞ്ഞ് നീട്ടിക്കൊണ്ടുപോകും. ഞാനത് പറഞ്ഞതുകൊണ്ട് 51 വീടായി. ഇനിയും 53 വീട് കൊടുക്കാനുണ്ട്. അതിപ്പോ ഞാൻ പറയേണ്ടി വന്നു. സര്‍ക്കാരിന്‍റെ 400 വീടുകളുടെ ഏകദേശം പണിയൊക്കെ കഴിഞ്ഞിട്ടുണ്ട്. ഈ സര്‍ക്കാര്‍ വന്നതിന് ശേഷം അതിന്‍റെ സ്പീഡ് കുറച്ചുകുറഞ്ഞു. ലീഗ് കൊടുക്കാനുള്ള 53 വീട് എന്ന് കൊടുക്കും. 103 കുടുംബങ്ങളിൽ 53 പേര്‍ക്കല്ലേ വീട് കൊടുത്തുള്ളൂ. ഇപ്പോ ആര്‍ക്കും സമയമില്ല. ഭരണത്തിന്‍റെ തിരക്കിലാണ്. ഞാനത് പറഞ്ഞതുകൊണ്ട് ഈ 53 വീടിന്‍റെ കാര്യത്തിൽ തീരുമാനമുണ്ടാകും'' ജലീൽ കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story