Quantcast

കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത; നേതൃത്വത്തെ അറിയിച്ചതായി സൂചന

തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തവനൂർ സുരക്ഷിതമല്ലെന്നാണ് ജലീലിന്‍റെ വിലയിരുത്തൽ

MediaOne Logo

Web Desk

  • Updated:

    2026-01-24 04:49:00.0

Published:

24 Jan 2026 9:16 AM IST

കെ.ടി ജലീൽ പൊന്നാനിയിൽ മത്സരിക്കാൻ സാധ്യത; നേതൃത്വത്തെ അറിയിച്ചതായി സൂചന
X

മലപ്പുറം: തവനൂർ എംഎൽഎ കെ.ടി ജലീൽ പൊന്നാനി മണ്ഡലത്തിൽ മത്സരിക്കാൻ സാധ്യത. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് നേതൃത്വത്തെ അറിയിച്ച ജലീൽ പൊന്നാനി ആണെങ്കിൽ മത്സരിക്കാമെന്ന് സന്നദ്ധത അറിയിച്ചു എന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പിൽ തവനൂർ മണ്ഡലത്തിലെ 7 പഞ്ചായത്തിലും എൽഡിഎഫിന് കനത്ത തിരിച്ചടി നേരിട്ട സാഹചര്യത്തിൽ തവനൂർ സുരക്ഷിതമല്ലെന്നാണ് ജലീലിന്‍റെ വിലയിരുത്തൽ. പൊന്നാനിയിൽ ഇത്തവണ കരുത്തനായ സ്ഥാനാർഥി ഇല്ലെങ്കിൽ തിരിച്ചടി നേരിടുമെന്നാണ് എൽഡിഎഫിന്‍റെ കണക്കൂകൂട്ടൽ.

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് ജലീൽ നേരത്തെ വ്യക്തമാക്കിയിരുന്നു. 'മത്സരിക്കാൻ പാർട്ടി ആവശ്യപ്പെട്ടാൽ സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനിക്കും. തവനൂരില്‍ മൂന്ന് ടേം കഴിഞ്ഞു. മൂന്ന് ടേം കഴിയുന്ന സമയത്ത് പ്രയാസവും ബുദ്ധിമുട്ടും ഉണ്ടാകും.വ്യക്തിപരമായി മാറി നിന്നാല്‍ കൊള്ളാമെന്നുണ്ട്. ഇക്കാര്യം പാര്‍ട്ടിയെ അറിയിച്ചിട്ടുണ്ട്. പെരിന്തൽമണ്ണയിൽ നജീബ് കാന്തപുരത്തിനെതിരെ മത്സരിക്കുമെന്ന വാർത്ത ഊഹാപോഹം മാത്രമാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫ് ജില്ലയിൽ ഉണ്ടാക്കിയ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ ആവർത്തിക്കാൻ ആകില്ല'. എന്നും ജലീൽ പറഞ്ഞിരുന്നു.



TAGS :

Next Story