'കഠ്‌വ- ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ആ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു'; ഫിറോസിന് മറുപടിയുമായി കെ.ടി ജലീൽ
പാലക്കാട് കൊപ്പത്തുള്ള 'യമ്മി' ഫ്രൈഡ് ചിക്കൻ കട സന്ദർശിച്ചതിനെ കുറിച്ചാണ് ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട്: 'യമ്മി' ഫ്രൈഡ് ചിക്കൻ കട സന്ദർശിച്ചതിന് നന്ദി പറഞ്ഞുകൊണ്ടുള്ള പി.കെ ഫിറോസിന്റെ ഫേസ്ബുക്ക് പോസ്റ്റിന് മറുപടിയുമായി കെ.ടി ജലീൽ എംഎൽഎ. ഷോപ്പ് തന്റേതാണെന്ന് സമ്മതിച്ചതിന് ജലീൽ ഫിറോസിനോട് നന്ദി പറഞ്ഞു.
''കഠ്‌വ- ഉന്നാവോ പെൺകുട്ടികളുടെ കണ്ണീരിന്റെ നനവ് ഞാനാ ഷോപ്പിന്റെ ഓരോ സുഷിരത്തിലും അനുഭവിച്ചു. 'ദോതി ചാലഞ്ചിൽ' പറ്റിക്കപ്പെട്ട ലീഗുകാരുടെ മനോവേദന അവിടെ മുറ്റി നിൽക്കുന്നത് മനസ്സിനെ വല്ലാതെ മഥിച്ചു''- ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
പാലക്കാട് കൊപ്പത്തുള്ള 'യമ്മി' ഫ്രൈഡ് ചിക്കൻ കട ഫിറോസിന്റെ ഉടമസ്ഥതയിലുള്ളതാണ് എന്നായിരുന്നു ജലീൽ വാർത്താസമ്മേളനത്തിൽ ആരോപിച്ചത്. അവിടെയുള്ള യൂത്ത് ലീഗ് പ്രവർത്തകരാണ് തന്നോട് ഇക്കാര്യം പറഞ്ഞതെന്നും ജലീൽ വെളിപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായി ജലീൽ കടയിലെത്തിയ ഫോട്ടോ പങ്കുവെച്ച് നന്ദി പറഞ്ഞുകൊണ്ട് ഫിറോസ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു.
Adjust Story Font
16

