Quantcast

‘ഇനി തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല, അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും’; കെ.ടി ജലീൽ

ഒരു പദവിയും വേണ്ട, സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ലെന്നും ജലീൽ

MediaOne Logo

Web Desk

  • Published:

    2 Sept 2024 1:58 PM IST

KT Jaleel assembly speech quoting quran
X

കുറ്റിപ്പുറം: ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കി​ല്ലെന്നും ഒരു അധികാര പദവിയും വേണ്ടെന്ന് മുൻ മന്ത്രിയും എം.എൽ.എയുമായ കെ.ടി ജലീൽ. സോഷ്യൽ മീഡിയയിലെഴുതിയ കുറിപ്പിലാണ് ജലീൽ ഇക്കാര്യം വ്യക്തമാക്കിയത്.

അവസാന ശ്വാസം വരെ സിപിഎം സഹയാത്രികനായി തുടരും. സിപിഎം നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും​. അതിന്റെ വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന ‘സ്വർഗസ്ഥനായ ഗാന്ധിജി’യുടെ അവസാന അദ്ധ്യായത്തിലു​ണ്ടാകുമെന്നും ജലീൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇനി തെരഞ്ഞെടുപ്പിൽ മൽസരിക്കില്ല. ഒരധികാരപദവിയും വേണ്ട. അവസാന ശ്വാസം വരെ സി.പി.ഐ (എം) സഹയാത്രികനായി തുടരും. സി.പി.ഐ (എം) നൽകിയ പിന്തുണയും അംഗീകാരവും മരിച്ചാലും മറക്കില്ല. ഉദ്യോഗസ്ഥരിലെ കള്ളനാണയങ്ങളെ തുറന്നുകാട്ടും. അതിനായി ഒരു പോർട്ടൽ തുടങ്ങും. വിശദവിവരങ്ങൾ ഒക്ടോബർ രണ്ടിന് പുറത്തിറങ്ങുന്ന "സ്വർഗ്സ്ഥനായ ഗാന്ധിജി"യുടെ അവസാന അദ്ധ്യായത്തിൽ





TAGS :

Next Story