Quantcast

വിദ്യാർത്ഥികളുടെ ഹരജി സുപ്രീംകോടതി തള്ളി: കെ.ടി.യു പരീക്ഷകൾ നടക്കും

29 വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്

MediaOne Logo

Web Desk

  • Published:

    1 Sept 2021 3:11 PM IST

വിദ്യാർത്ഥികളുടെ ഹരജി സുപ്രീംകോടതി തള്ളി: കെ.ടി.യു പരീക്ഷകൾ നടക്കും
X

കേരള സാങ്കേതിക സർവകലാശാലയിൽ ഓഫ്‌ലൈൻ പരീക്ഷ നടത്തുന്നതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി സുപ്രീം കോടതി തള്ളി. കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർഥികൾക്ക് സപ്ലിമെന്ററി പരീക്ഷ എഴുതാൻ അവസരം നൽകണം. സപ്ലിമെന്ററി പരീക്ഷ ആദ്യ പരീക്ഷയായി കണക്കാക്കണമെന്നും സുപ്രീം കോടതി നിർദേശം നൽകി. 29 വിദ്യാർഥികളാണ് സുപ്രീം കോടതിയെ സമീപിച്ചത്. പരീക്ഷ ഓണ്‍ലൈനായി നടത്തുന്നതിനെതിരെ വിദ്യാർഥികൾ നൽകിയ ഹരജി കേരളാ ഹൈക്കോടതി തള്ളിയിരുന്നു.

TAGS :

Next Story