Quantcast

കുന്നംകുളം കസ്റ്റഡി മര്‍ദനം: മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി സുജിത് ഹൈക്കോടതിയില്‍

പൊതുതാൽപര്യ ഹരജിയിൽ സർക്കാരിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി

MediaOne Logo

Web Desk

  • Updated:

    2025-09-16 09:55:17.0

Published:

16 Sept 2025 1:35 PM IST

കുന്നംകുളം കസ്റ്റഡി മര്‍ദനം: മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടി സുജിത് ഹൈക്കോടതിയില്‍
X

കൊച്ചി: കുന്നംകുളത്ത് പൊലീസ് മർദനത്തിനിരയായ യൂത്ത് കോൺഗ്രസ് നേതാവ് വി.എസ് സുജിത് ഹൈക്കോടതിയെ സമീപിച്ചു. മനുഷ്യാവകാശ ലംഘനം ചൂണ്ടിക്കാട്ടിയാണ് സുജിത് പൊതുതാൽപര്യ ഹരജി നൽകിയത്.

പൊലീസ് സ്റ്റേഷനുകളില്‍ സിസിടിവി പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മനുഷ്യാവകാശ കോടതികളുടെ നടപടിക്രമങ്ങള്‍ സംബന്ധിച്ചും റിപ്പോര്‍ട്ട് നല്‍കണം. മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിർദേശം. സുജിത്തും മനുഷ്യാവകാശ പ്രവർത്തകരുമാണ് ഹൈക്കോടതിയെ സമീപിച്ചത്.

2023 ഏപ്രിൽ അഞ്ചിനാണ് സുജിത്തിനെ പൊലീസ് മർദിച്ചത്. യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റായ സുജത്തിനെ അകാരണമായി പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. എസ്‌ഐ നുഹ്മാൻ, സിപിഒമാരായ ശശീന്ദ്രൻ, സന്ദീപ്, സജീവൻ എന്നിവരയാരിന്നു സുജിത്തിനെ മർദിച്ചത്.

TAGS :

Next Story