കൂരിയാട് ദേശീയപാത തകർച്ച; പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക്
കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു നൽകണമെന്ന് ആവശ്യവും ശക്തമാവുകയാണ്

മലപ്പുറം: മലപ്പുറം കൂരിയാട് ദേശീയപാത തകർന്നതിനെ തുടർന്ന് ഗതാഗതം വഴി തിരിച്ചു വിട്ടതോടെ സമീപപ്രദേശങ്ങളിലെ റോഡുകളിൽ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നു. കോഴിക്കോട് ഭാഗത്തേക്കുള്ള സർവീസ് റോഡ് തുറന്നു നൽകണമെന്ന് ആവശ്യവും ശക്തമാവുകയാണ്. പ്രദേശത്ത് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജിവ് ചന്ദ്രശേഖർ ഇന്ന് സന്ദർശിക്കും.
കരാർ കമ്പനിയുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കൊളപ്പുറത്ത് നാട്ടുകാരുടെ നേതൃത്വത്തിൽ ബഹുജന ധർണ്ണ സംഘടിപ്പിക്കും. മേയ് 19നാണ് ശക്തമായ മഴയിൽ ദേശീയപാത തകർന്നത്. നിർമാണത്തിലെ അപാകതകൾ അധികൃതരെ അറിയിച്ചിട്ടും അവഗണിച്ചതാണെന്ന് നാട്ടുകാർആരോപിച്ചിരുന്നു.
watch video:
Next Story
Adjust Story Font
16

