Quantcast

കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

മുഖ്യമന്ത്രി കൗൺസിൽ ചെയർമാനാകും

MediaOne Logo

Web Desk

  • Updated:

    2022-10-13 15:03:22.0

Published:

13 Oct 2022 2:56 PM GMT

കുട്ടനാട് വികസന ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം
X

കുട്ടനാട് വികസനത്തിന് ഏകോപന കൗൺസിൽ രൂപീകരിക്കാൻ മന്ത്രിസഭാ യോഗ തീരുമാനം. മുഖ്യമന്ത്രി കൗൺസിൽ ചെയർമാനാകും. കൃഷി മന്ത്രിയെ വൈസ് ചെയർമാൻ ആക്കാനും മന്ത്രിസഭ തീരുമാനിച്ചു. കൗൺസിലിന്റെ കീഴിൽ മോണിറ്ററിംഗ് ആന്റ് അഡൈ്വസൈറി കൗൺസിൽ, ഇംപ്ലിമെന്റേഷൻ ആന്റ് ടെക്നിക്കൽ കമ്മറ്റി എന്നിവ രൂപീകരിക്കും. ആസൂത്രണ വകുപ്പിൽ രൂപീകരിക്കപ്പെടുന്ന കുട്ടനാട് സെൽ കുട്ടനാട് വികസന ഏകോപന കൗൺസിലിന്റെ സംസ്ഥാനതല സെക്രട്ടേറിയറ്റായും, ജില്ലാ വികസന കമ്മീഷണർമാരുടെ/ജില്ലാ പ്ലാനിംഗ് ഓഫീസിനെ ജില്ലാതല സെക്രട്ടേറിയേറ്റായും രൂപീകരിക്കും.

റവന്യു, സഹകരണം, ഭക്ഷ്യം, ജലവിഭവം, വൈദ്യുതി, ഫിഷറീസ് മൃഗസംരക്ഷണം, തദ്ദേശസ്വയംഭരണം, ടൂറിസം എന്നീ വകുപ്പ് മന്ത്രിമാർ കൗൺസിൽ അംഗങ്ങളായിരിക്കും. 40 അംഗ കൗൺസിലിൽ വിവിധ വകുപ്പ് സെക്രട്ടറിമാരും ഡയറക്ടർമാരും ചീഫ് എഞ്ചിനീയർമാരും ധനകാര്യ സ്ഥാപനങ്ങളുടെ പ്രതിനിധികളും ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമാരും കേരള കാർഷിക സർവകലാശാല വൈസ് ചാൻസലറും അംഗങ്ങളായിരിക്കും.

ലക്ഷ്യങ്ങൾ

1. കുട്ടനാട് പ്രദേശത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളുടെ പ്രവർത്തനം ഒറ്റ സംവിധാനത്തിന്റെ കീഴിലാക്കും. ഏജൻസികളുടെ പ്രവർത്തനം അവലോകനം നടത്തുന്നതിനും പരസ്പരപൂരകങ്ങളാകുന്നതിനും പദ്ധതികൾക്ക് ആവർത്തന സ്വഭാവമില്ലാതെ നടപ്പിലാക്കുന്നതിനും നടപടികൾ സ്വീകരിക്കും.

2. കുട്ടനാട്ടിലെ നെൽപ്പാടങ്ങളുടെ സമഗ്രവികസനം ലക്ഷ്യമാക്കി പദ്ധതികളുടെ പൊതുവായ ആസൂത്രണവും നടത്തിപ്പും ഉറപ്പാക്കുക.

3. കുട്ടനാട്ടിലെ സമഗ്ര ജലമാനേജ്മെന്റ് നടപ്പിലാക്കുക.

4. കുട്ടനാട്ടിലെ നെൽക്കൃഷിയെ വെള്ളപ്പൊക്കത്തിൽ നിന്നും സംരക്ഷിക്കുന്നതിനുള്ള സമഗ്ര പദ്ധതി ആസൂത്രണം ചെയ്ത് നടപ്പിലാക്കുക.

5. കാലം തെറ്റിയ മഴയ്ക്കും, വെള്ളപ്പൊക്കത്തിനും അനുയോജ്യമാകും വിധമുള്ള കാർഷിക കലണ്ടറും കൃഷിരീതിയും നടപ്പിലാക്കുക.

6. വിളനാശവും അടിസ്ഥാന സൗകര്യങ്ങളുടെ നാശനഷ്ടങ്ങളും പരമാവധി കുറയ്ക്കുന്നതിനുള്ള പദ്ധതികൾ കണ്ടെത്തി നടപ്പിലാക്കുക.

7. കുട്ടനാട്ടിലെ കാർഷിക പ്രവർത്തനങ്ങൾ യന്ത്രവൽകൃതമാക്കുക. അതിനാവശ്യമായ യന്ത്രങ്ങൾ സമാഹരിക്കുക. കൗൺസിൽ ആറ് മാസത്തിലൊരിക്കൽ യോഗം ചേരും.


TAGS :

Next Story