കുറ്റിപ്പുറം ബസ് അപകടം: ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ്
അമിതവേഗവും അശ്രദ്ധയുമാണ് അപകടകാരണമെന്ന് യാത്രക്കാരിയുടെ പരാതി; ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ കേസ്

മലപ്പുറം: കുറ്റിപ്പുറം ബസ് അപകടവുമായി ബന്ധപ്പെട്ട് ഡ്രൈവർ ചങ്ങരംകുളം സ്വദേശി ഷബീറിനെതിരെ പൊലീസ് മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരു യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ബസ് അമിതവേഗത്തിലായിരുന്നെന്നും ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമായതെന്നുമാണ് പരാതിയിൽ പറയുന്നത്. അതേസമയം, അപകടസമയത്ത് മറ്റൊരു വാഹനം ഇടിച്ചതായോ മുന്നിൽ തടസ്സമുണ്ടായതായോ ഇതുവരെ തെളിവില്ലെന്ന് പൊലീസ് അറിയിച്ചു. റോഡിന്റെ അശാസ്ത്രീയതയും ബസിന്റെ വേഗവും ഉൾപ്പെടെ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടരുകയാണ്.
Next Story
Adjust Story Font
16

