Quantcast

ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് എതിരെ കേസെടുത്തത് അപലപനീയം: കെ.യു.ഡബ്ല്യു.ജെ

അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ. സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.

MediaOne Logo

Web Desk

  • Published:

    25 Sept 2023 8:55 PM IST

kuwj against police raid in Jornalists home
X

കൊച്ചി: ആദിവാസി ഭൂമി കൈയേറ്റ വാർത്ത നൽകിയ മാധ്യമപ്രവർത്തകന് എതിരെ കേസെടുത്തത് അപലപനീയമെന്ന് കെ.യു.ഡബ്ല്യു.ജെ. അട്ടപ്പാടിയിലെ ആദിവാസി ഭൂമി കൈയേറ്റ വാർത്ത മാധ്യമം ഓൺലൈനിൽ നൽകിയ ആർ. സുനിലിന് എതിരെയാണ് അഗളി പൊലീസ് കേസെടുത്തത്.

മാധ്യമസ്വാതന്ത്ര്യത്തിനുമേലുളള കടന്നുകയറ്റവും പൊലീസ് ആക്ടിന്റെ ദുരുപയോഗവുമാണിത്. ഭൂമി കൈയേറ്റത്തിൽ കുറ്റാരോപിതനായ പരാതിക്കാരന് വേണ്ടി നിയമം ലംഘിച്ചാണ് പൊലീസ് കോടതിയെ സമീപിച്ച് മാധ്യമപ്രവർത്തകനെതിരെ കേസെടുത്തത്. കുറ്റക്കാരായ പൊലീസ് ഉദ്യോഗസ്ഥർക്ക് എതിരെ മാതൃകാ നടപടി സ്വീകരിക്കണമെന്ന് കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന അധ്യക്ഷ എം.വി വിനീതയും ജനറൽ സെക്രട്ടറി ആർ. കിരൺ ബാബുവും ആവശ്യപ്പെട്ടു. ഈ വിഷയം ചുണ്ടിക്കാട്ടി സംസ്ഥാന പൊലീസ് മേധാവിക്ക് യൂണിയൻ പരാതി നൽകി.



TAGS :

Next Story