Quantcast

സി.പി.എം-ആർ.എസ്.എസ് ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സൺ ഓഫീസറാണ് കെ.വി തോമസ്: വി.ഡി സതീശൻ

സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ നിരവധി ഇടനിലക്കാരുണ്ട്. അതിൽ ഔദ്യോഗിക ഇടനിലക്കാരനാണ് കെ.വി തോമസെന്നും സതീശൻ ആരോപിച്ചു.

MediaOne Logo

Web Desk

  • Updated:

    2023-01-19 13:15:32.0

Published:

19 Jan 2023 1:05 PM GMT

VD Satheeshan, niyama sabha, kerala politics
X

vd satheeshan

കൊച്ചി: സി.പി.എമ്മും സംഘപരിവാറും തമ്മിലുള്ള ബന്ധം ഊട്ടിയുറപ്പിക്കാനുള്ള ലെയ്‌സൺ ഓഫീസറായാണ് കെ.വി തോമസിനെ ഡൽഹിയിൽ നിയമിച്ചതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. രാഷ്ട്രീയ ഉദ്ദേശത്തോടെയുള്ള നിയമനമാണിത്. ഇതുകൊണ്ട് സംസ്ഥാനത്തിന് യാതൊരു ഗുണവുമില്ല. കെ.വി തോമസിന്റെ ഡൽഹി, ബാംഗ്ലൂർ യാത്രകൾ പരിശോധിച്ചാൽ സംഘപരിവാർ ബന്ധം മനസിലാകും. സി.പി.എമ്മിനും ബി.ജെ.പിക്കും ഇടയിൽ നിരവധി ഇടനിലക്കാരുണ്ട്. അതിൽ ഔദ്യോഗിക ഇടനിലക്കാരനാണ് കെ.വി തോമസെന്നും സതീശൻ ആരോപിച്ചു.

സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോഴാണ് കെ.വി തോമസിനെ നിയമിക്കുന്നത്. ശമ്പളം കൊടുക്കാൻ പോലും ഗതിയില്ലാത്ത അവസ്ഥയിലാണ് കേരളം. ധനസ്ഥിതി ഗൗരവമായി കൂപ്പുകുത്തുകയാണ്. ഇതിനിടയിലാണ് സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപ നഷ്ടം വരുത്തുന്ന രീതിയിൽ കെ.വി തോമസിനെ നിയമിച്ചതെന്നും സതീശൻ പറഞ്ഞു.

ഡൽഹിയിൽ കേരളാ സർക്കാറിന്റെ പ്രതിനിധിയായാണ് കാബിനറ്റ് റാങ്കോടെ കെ.വി തോമസിനെ നിയമിച്ചത്. നേരത്തെ, മുൻ എം.പി സമ്പത്തിനെ സംസ്ഥാനത്തിന്റെ പ്രതിനിധിയായി നിയമിച്ചിരുന്നു. ഏറെക്കാലമായി കെ.പി.സി.സി നേതൃത്വവുമായി ഇടഞ്ഞുനിന്ന കെ.വി തോമസ് തൃക്കാക്കരയിൽ എൽ.ഡി.എഫ് കൺവെൻഷനിൽ പങ്കെടുത്തതോടെയാണ് കോൺഗ്രസ് പുറത്താക്കിയത്.

TAGS :

Next Story