Quantcast

കെ.വി തോമസ് കോൺഗ്രസ് അംഗത്വം പുതുക്കി

തൃക്കാക്കര തിരഞ്ഞെടുപ്പിൽ അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായ പ്രവർത്തനമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2022-05-04 02:58:26.0

Published:

4 May 2022 2:41 AM GMT

കെ.വി തോമസ് കോൺഗ്രസ് അംഗത്വം പുതുക്കി
X

കൊച്ചി: കെ.വി.തോമസ് കോൺഗ്രസ് അംഗത്വം പുതുക്കിയത് സ്ഥിരീകരിച്ച് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. കെ.വി.തോമസടക്കം തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്റെ പ്രചരണ രംഗത്തുണ്ടാകും.തൃക്കാക്കര തിരഞ്ഞെടുപ്പിൽ അസ്വാരസ്യങ്ങളില്ലാതെ ഒറ്റക്കെട്ടായ പ്രവർത്തനമുണ്ടാകുമെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു. ഈ മാസം 2നാണ് കെ.വി തോമസ് അംഗത്വം പുതുക്കിയത്. അംഗത്വ ഫീസ് അടച്ചതിന്റെ രേഖകൾ മീഡിയവണിന് ലഭിച്ചു. ഹൈക്കമാൻഡിന്റെ അച്ചടക്ക നടപടികൾക്കു പിന്നാലെയാണ് അംഗത്വം പുതുക്കിയത്.

അതേസമയം, കെ.വി തോമസിന്റേയും കുടുംബത്തിന്റേയും പിന്തുണ തനിക്ക് ഉണ്ടാകുമെന്ന് തൃക്കാക്കര ഉപതെരഞ്ഞടുപ്പിലെ കോൺഗ്രസ് സ്ഥാനാർഥി ഉമാ തോമസ്. കെ.വി തോമസിനെ ഫോണിൽ വിളിച്ചിരുന്നെന്നും തനിക്കെതിരെ അദ്ദേഹം പ്രവർത്തിക്കുമെന്ന് കരുതുന്നില്ലെന്നും ഉമാ തോമസ് പറഞ്ഞു.

സ്ഥാനാർഥിത്വ പ്രഖ്യാപനത്തിനു പിന്നാലെ പ്രചരണം കൊഴുപ്പിച്ച് തൃക്കാക്കരയിലെ യു.ഡി.എഫ്.സ്ഥാനാർഥി ഉമ തോമസ്. ഭവന സന്ദർശനവും കുടുംബയോഗവുമായിരുന്നു ആദ്യ പരിപാടികൾ.സ്ഥാനാർഥി പ്രഖ്യാപനം വന്നതുമുതൽ ആവേശത്തിലായിരുന്നു പാർട്ടി പ്രവർത്തകർ. പി.ടിയെ സ്‌നേഹിക്കുന്നവർ തനിക്കൊപ്പമുണ്ടാകുമെന്നും പി.ടിയുടെ ഓർമ്മകൾക്കു മുന്നിൽ എതിർ സ്വരങ്ങൾ ഇല്ലാതാകുമെന്നും ഉമ തോമസ് പറഞ്ഞു. ഭവന സന്ദർശനവും കുടുംബയോഗവുമായി ആദ്യദിനം തന്നെ സജീവമായിരുന്നു യു.ഡി.എഫ്. ക്യാമ്പ്

പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, എം.പി.മാരായ ഹൈബി ഈഡൻ, ജെബി മേത്തർ, ടി.ജെ വിനോദ് എം.എൽ.എ, ഡിസിസി പ്രസിഡൻറ് മുഹമ്മദ് ഷിയാസ് തുടങ്ങി നേതാക്കളും പ്രവർത്തകരും പ്രചരണ പരിപാടികളിൽ സജീവമായി.മണ്ഡലം ബൂത്ത് വാർഡ് തല കൺവൻഷനുകൾ സംഘടിപ്പിച്ച് വരും ദിനങ്ങളിൽ പ്രചരണം കൊഴുപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യു.ഡി.എഫ് നേതൃത്വം.


TAGS :

Next Story