Quantcast

ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പാക്കില്ല; കാന്തപുരത്തിന് അമിത് ഷായുടെ ഉറപ്പ്

ലക്ഷദ്വീപ് വിഷയത്തില്‍ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കാന്തപുരം കത്ത് നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Updated:

    2021-06-05 15:35:23.0

Published:

5 Jun 2021 2:32 PM GMT

ലക്ഷദ്വീപില്‍ വിവാദ നിയമങ്ങള്‍ നടപ്പാക്കില്ല; കാന്തപുരത്തിന് അമിത് ഷായുടെ ഉറപ്പ്
X

ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ലക്ഷദ്വീപില്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉറപ്പു നല്കിയെന്ന് കാന്തപുരം എ പി അബൂബക്കർ മുസലിയാർ അറിയിച്ചു. പ്രഫുല്‍ പട്ടേലിന്‍റെ നടപടികള്‍ക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്ക് താന്‍ അയച്ച കത്ത വായച്ചതിനെ തുടർന്ന് ഫോണില്‍ വിളിച്ചാണ് ഇക്കാര്യം അറിയിച്ചത്. കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും സർക്കാർ നിൽക്കുകയെന്നും ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു.

ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങൾ റദ്ധാക്കി ഉത്തരവ് വന്നാലേ ജനങ്ങൾ ആശങ്കകളിൽ നിന്ന് മുക്തരാകുകുകയുള്ളൂ എന്ന് അമിത് ഷായെ അറിയിച്ചതായും കാന്തപരും ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തി.

ഫെയ്സ്ബുക്ക് കുറിപ്പിന്‍റെ പൂർണ രൂപം

ലക്ഷദീപിലെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ കൊണ്ടുവന്ന നിയമങ്ങൾ ദീപ് വാസികളുടെ ജീവിതത്തിനും സംസ്കാരത്തിനും ഭീഷണി ഉയർത്തുന്നതാണെന്ന് വിശദീകരിച്ച് ഇന്ത്യൻ പ്രസിഡന്റ്, പ്രധാന മന്ത്രി, ആഭ്യന്തര മന്ത്രി എന്നിവർക്ക് കത്തയച്ചിരുന്നു. പ്രസ്തുത കത്ത് വായിച്ച ശേഷം, ബഹു. ആഭ്യന്തര മന്ത്രി ശ്രീ. അമിത് ഷാ ഇന്ന് ടെലഫോണിൽ ബന്ധപ്പെട്ടിരുന്നു.

കത്തിൽ ഉന്നയിച്ച കാര്യങ്ങളെ ഗൗരവപൂർവ്വം കാണുന്നുവെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ലക്ഷദീപിലെ ജനങ്ങളുടെ കൂടെത്തന്നെയാണ് കേന്ദ്രസർക്കാറെന്നും, അവിടുത്തെ ജനങ്ങളുടെ സംസ്കാരവും ജീവിതരീതിയും പരിരക്ഷിക്കുന്ന നടപടികൾക്കൊപ്പമായിരിക്കും സർക്കാർ നിൽക്കുകയെന്നും ആശങ്കകൾ വേണ്ടെന്നും ജനന്മക്ക് വിരുദ്ധമായ പ്രവർത്തനങ്ങൾ ഉണ്ടാകില്ലെന്നു അദ്ദേഹം പറഞ്ഞു.

അതേസമയം, ദ്വീപ് വാസികൾ ഇപ്പോഴും അനുഭവക്കുന്ന കടുത്ത ആശങ്കളെ പറ്റി സംഭാഷണത്തിൽ സംസാരിച്ചു. ദ്വീപ് വാസികൾക്ക് മേൽ അഡ്മിനിസ്ട്രേറ്റർ കഴിഞ്ഞ ആറു മാസങ്ങളിൽ ചുമത്തിയ നിയമങ്ങൾ ഒഴിവാക്കണമെന്നും അവരുടെ തനത് ജീവിത സംസ്കാരങ്ങൾ തുടരാൻ പ്രോത്സാഹനകരമായ നിലപാടുകളാണ് സർക്കാർ എടുക്കേണ്ടതെന്നും ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു. ജനഹിതത്തിനു വിരുദ്ധമായി നടപ്പിലാക്കപ്പെട്ട പുതിയ നിയമങ്ങൾ റദ്ധാക്കി ഉത്തരവ് വന്നാലേ ജനങ്ങൾ ആശങ്കകളിൽ നിന്ന് മുക്തരാകുകുകയുള്ളൂ എന്നും അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്.

TAGS :

Next Story