മൂന്നാർ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ;ഗതാഗതം പൂർണമായി നിലച്ചു
മണ്ണിടിഞ്ഞ് വീണ് ഇന്നലെ ലോറി ഡ്രൈവർ മരിച്ചിരുന്നു

ഇടുക്കി: മൂന്നാറിൽ ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിലച്ചു. വാഹനങ്ങൾ കുഞ്ചിത്തണ്ണി വഴി തിരിച്ചുവിടുന്നു. മണ്ണിടിഞ്ഞ് വീണ് ഇന്നലെ ലോറി ഡ്രൈവർ മരിച്ചിരുന്നു.
മൂന്നാർ ഗവൺമെന്റ് കോളജിന് സമീപത്തുണ്ടായ മണ്ണിടിച്ചിലിലാണ് ലോറി ഡ്രൈവറായ ഗണേശൻ മരിച്ചത്. ലോറിയിലുണ്ടായിരുന്ന മുരുകൻ എന്ന വ്യക്തിയെ രക്ഷപ്പെടുത്താനായി. മുൻപും വലിയ രീതിയിൽ മണ്ണിടിച്ചിലുണ്ടായിട്ടുള്ള സ്ഥലമാണിത്.
watch video:
Next Story
Adjust Story Font
16

