Quantcast

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകളിൽ വെള്ളം കയറി

സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്

MediaOne Logo

Web Desk

  • Updated:

    2022-07-31 15:51:18.0

Published:

31 July 2022 3:13 PM GMT

ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടൽ; വീടുകളിൽ വെള്ളം കയറി
X

ഇടുക്കി: ഇടുക്കിയിലും കോട്ടയത്തും ഉരുൾപൊട്ടി. ഇടുക്കി മൂലമറ്റത്തും കോട്ടയം മുന്നലവിലുമാണ് ഉരുൾപൊട്ടലുണ്ടായത്. പ്രദേശത്തെ വീടുകളിലെല്ലാം വെള്ളം കയറി. സ്ഥലത്തുനിന്നും ആളുകളെ മാറ്റിപ്പാര്‍പ്പിക്കുകയാണ്. നിലവിൽ ആളപായം സ്ഥിരീകരിച്ചിട്ടില്ല. ഇവിടങ്ങളിൽ ശക്തമായ മഴയും മലവെള്ളപ്പാച്ചിലുമാണുള്ളത്.

തെക്കൻ ജില്ലകളിൽ ശക്തമായ മഴ തുടരുകയാണ്. കൊല്ലം കുംഭാവുരുട്ടിയിൽ മലവെള്ളപ്പാച്ചിലിൽ ഒരാൾ മരിച്ചു. തമിഴ്‌നാട് മധുര സ്വദേശിയാണ് മരിച്ചത്. മുണ്ടക്കയം എരുമേലി സംസ്ഥാന പാതയിൽ ഗതാഗതം തടസപ്പെട്ടു. മീൻമുട്ടിയിൽ മലവെള്ളപ്പാച്ചിലിനെ തുടർന്ന് കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി.

TAGS :

Next Story