ഇടുക്കി അടിമാലിയിൽ വീടുകൾക്കു മുകളിലേക്ക് മണ്ണിടിഞ്ഞു
ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു

ഇടുക്കി: അടിമാലിയിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞുവീണു. ഒരു കുടുംബം മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നു. ഫയർഫോഴ്‌സും പൊലീസും സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. കനത്ത മഴയാണ് മണ്ണിടിച്ചിലിന് കാരണം.
ദേശീയപാത നിർമാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചു. വൈകിട്ട് മഴ കനത്തതോടെ 22 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഒരു കുടുംബം ഇവിടെ നിന്ന് മാറിപ്പാർക്കാൻ തയ്യാറായിരുന്നില്ല. ആ വീടിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞുവീണിരിക്കുന്നത്. വീടിനുള്ളിൽ എത്ര പേരുണ്ട് എന്നതിൽ വ്യക്തതയില്ല.
Next Story
Adjust Story Font
16

