ലതികാ സുഭാഷ് കോട്ടയം നഗരസഭയിൽ എൽഡിഎഫ് സ്ഥാനാർഥി
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്നാണ് ലതികാ സുഭാഷ് കോൺഗ്രസ് വിട്ടത്

കോട്ടയം: എൻസിപി സംസ്ഥാന വൈസ് പ്രസിഡന്റ് ലതികാ സുഭാഷ് കോട്ടയത്ത് എൽഡിഎഫ് സ്ഥാനാർഥി. കോട്ടയം നഗരസഭയിലെ തിരുനക്കര വാർഡിലാണ് മത്സരിക്കുക.
നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് ലഭിക്കാത്തതിനെ തുടർന്ന് 2021ൽ ലതികാ സുഭാഷ് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേരുകയായിരുന്നു. വനം വികസന കോർപറേഷൻ്റെ സംസ്ഥാന അധ്യക്ഷയാണ്. നിലവിൽ എൻസിപിയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റാണ്. എൽഡിഎഫിൻ്റെ സ്ഥാനാർഥി പട്ടിക വരുന്നതിന് മുന്നേയാണ് പ്രഖ്യാപനം. മുമ്പ് കോൺഗ്രസ് സ്ഥാനാർഥിയായും തദ്ദേശ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചിരുന്നു. 1991ൽ ജില്ലാ കൌൺസിൽ അംഗമായിരുന്നു. 2000ൽ ജില്ലാ പഞ്ചായത്ത് അംഗമായിരുന്നു.
പാർട്ടി പറഞ്ഞിതിനെ തുടർന്നാണ് മത്സരത്തിനിറങ്ങുന്നതെന്ന് ലതികാ സുഭാഷ് പറഞ്ഞു. ഇടതുപക്ഷ നേതാക്കൾ മത്സരിക്കാൻ ആവശ്യപ്പെട്ടു. ഒരു ഉത്തരവാദിത്തപ്പെട്ട പ്രവർത്തക എന്ന നിലയിൽ അത് അനുസരിക്കുക മാത്രമാണ് ചെയ്യുന്നത്. തനിക്ക് ആരോടും പരിഭവമില്ലയെന്നും ലതികാ സുഭാഷ് പറഞ്ഞു.
Adjust Story Font
16

