ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം
വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടി

എറണാകുളം: ജസ്റ്റിസ് എ. ബദറുദ്ദീനെതിരെ ഹൈക്കോടതിയില്‍ അഭിഭാഷകരുടെ പ്രതിഷേധം. ഇന്നലെ വനിത അഭിഭാഷകയെ അപമാനിക്കുന്ന രീതിയിൽ ജഡ്ജി പെരുമാറി എന്ന പരാതി ഉയർന്നിരുന്നു.
ജസ്റ്റിസ് ബദറുദ്ദീൻ കോടതിയിൽ മാപ്പ് പറയണം എന്നാണ് അഭിഭാഷകർ ആവശ്യപ്പെടുന്നത്. എന്നാൽ തുറന്ന കോടതിയിൽ മാപ്പ് പറയാൻ തയ്യാറല്ലെന്നാണ് എ.ബദറുദ്ദീന്റെ നിലപാട്. വിഷയം പഠിക്കാൻ ചീഫ് ജസ്റ്റിസ് സാവകാശം തേടി.
അലക്‌സ് എം. സ്‌കറിയ എന്ന അഭിഭാഷകന്‍ ഒരു കേസില്‍ ഹൈക്കോടതിയില്‍ ഹാജരായിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് അദ്ദേഹം മരണപെടുകയും പിന്നീട് ആ കേസില്‍ അദ്ദേഹത്തിന്റെ ഭാര്യ ഹാജരാവുകയും ചെയ്തു. അഭിഭാഷകയുടെ ഭര്‍ത്താവ് മരിച്ച സാഹചര്യത്തില്‍ കേസ് നടത്തിപ്പിന് സാവകാശം ചോദിച്ചതാണ് ജസ്റ്റിസ് ബദറുദ്ദീനെ പ്രകോപിപിച്ചത്. അഭിഭാഷക അസോസിയേഷൻ ജനറൽ ബോഡി യോഗം ചേർന്ന് കോടതി നടപടികൾ ബഹിഷ്കരിക്കുമെന്നാണ് അഭിഭാഷകർ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
Adjust Story Font
16