Quantcast

പഞ്ചായത്ത് പ്രസിഡന്‍റ് തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും ഒരേ സ്ഥാനാർത്ഥി

എൽ.ഡി.എഫ് പിന്തുണ സ്വീകരിക്കാൻ തയാറായ റോയിക്ക് വിപ്പ് നല്കി പ്രതിരോധം തീർക്കാനാണ് യു.ഡി.എഫ് തീരുമാനം

MediaOne Logo

Web Desk

  • Updated:

    2023-03-13 03:24:30.0

Published:

13 March 2023 8:46 AM IST

LDF ,UDF , same candidates,  Panchayat President election,
X

കോഴഞ്ചേരി: പത്തനംതിട്ട കോഴഞ്ചേരി പഞ്ചായത്തിൽ ഇന്ന് നടക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഒരേ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ച് എൽ.ഡി.എഫും യു.ഡി.എഫും. കേരള കോൺഗ്രസ് അംഗം റോയി ഫിലിപ്പിനെയാണ് തെരഞ്ഞെടുപ്പിൽ ഇരു മുന്നണികളും സ്ഥാനാർത്ഥിയാക്കുക. മുൻ പ്രസിഡന്റ് രാജി വെച്ച സാഹചര്യത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ എൽ.ഡി.എഫ് പിന്തുണ സ്വീകരിക്കാൻ തയാറായ റോയിക്ക് വിപ്പ് നൽകി പ്രതിരോധം തീർക്കാനാണ് യു.ഡി.എഫ് തീരുമാനം. ഇന്ന് രാവിലെ 11 നാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുക.

കോഴഞ്ചേരി പഞ്ചായത്തിൽ എൽ.ഡി.എഫിനും യു.ഡി.എഫിനും അഞ്ച് വീതം അംഗങ്ങളാണ് ഉള്ളത്. ബി.ജെ.പിക്ക് രണ്ട് അംഗങ്ങളും, ഒരു സ്വതന്ത്ര അംഗവും. യു.ഡി.എഫ് ജില്ലാ കമ്മറ്റി യോഗം ചേർന്ന് നൽകിയ വിപ്പ് മറികടന്ന് എൽ.ഡി.എഫിനൊപ്പം നിൽക്കാനാണ് റോയി ഫിലിപ്പിന്റെ തീരുമാനം. റോയിയെ പിന്തുണക്കുന്നതിലൂടെ യു.ഡി.എഫിനെ ഭിന്നിപ്പിക്കാനും എൽ.ഡി.എഫ് ലക്ഷ്യമിടുന്നുണ്ട്. എന്നാൽ ഈ തിരുമാനത്തിൽ പ്രവർത്തകർക്ക് വിയോജിപ്പ് ഉണ്ട്. അതിനാൽ തന്നെ നേതാക്കള്‍ പരസ്യ പ്രതികരണങ്ങള്‍ക്ക് തയാറായിട്ടില്ല.

TAGS :

Next Story