Quantcast

'ആറ്റിങ്ങലിൽ എൽ.ഡി.എഫ്- ബി.ജെ.പി ധാരണ'; മുഖ്യമന്ത്രിക്കെതിരായ കേസുകൾ ഒതുക്കാനെന്ന് അടൂർ പ്രകാശ്

ഇ.പി ജയരാജൻ സത്യസന്ധനായതുകൊണ്ട് ഉള്ളകാര്യം തുറന്നുപറഞ്ഞെന്നും അടൂർ പ്രകാശ് പരിഹസിച്ചു.

MediaOne Logo

Web Desk

  • Published:

    19 March 2024 7:37 AM GMT

Adoor Prakash
X

തിരുവനന്തപുരം: ആറ്റിങ്ങലിൽ എൽ.ഡി.എഫ്- ബി.ജെ.പി ധാരണയെന്ന ആരോപണവുമായി യു.ഡി.എഫ് സ്ഥാനാർഥി അടൂർ പ്രകാശ്. മുഖ്യമന്ത്രിക്കെതിരായ കേസുകൾ പത്തി മടക്കുന്നതിന് വേണ്ടിയുള്ള രഹസ്യ ധാരണയാണിതെന്നും അടൂർ പ്രകാശ് മീഡിയവണിനോട്‌ പറഞ്ഞു. ആരോപണം നിഷേധിച്ച് എൻ.ഡി.എ സ്ഥാനാർഥി വി. മുരളീധരൻ രംഗത്തുവന്നു.

ചില മണ്ഡലങ്ങളിൽ എൽ.ഡി.എഫും ബി.ജെ.പിയുമായാണ് മത്സരമെന്ന എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ പ്രസ്താവനയുടെ ചുവട് പിടിച്ചായിരുന്നു അടൂർ പ്രകാശിന്റെ ആരോപണം. ഇ.പി ജയരാജൻ സത്യസന്ധനായതുകൊണ്ട് ഇക്കാര്യം തുറന്നുപറഞ്ഞെന്നായിരുന്നു അടൂർ പ്രകാശിന്റെ പരിഹാസം.

എന്നാൽ, ആറ്റിങ്ങലിൽ ധാരണ സി.പി.എമ്മും യു.ഡി.എഫും തമ്മിലാണെന്നും അഖിലേന്ത്യാ തലത്തിലാണ് ഈ ധാരണയെന്നും എൻ.ഡി.എ സ്ഥാനാർഥി വി.മുരളീധരൻ പറഞ്ഞു. ജയരാജന്റെ പ്രസ്താവന എൽ.ഡി.എഫിനെതിരായ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാൽ തെരഞ്ഞെടുപ്പ് രംഗത്ത് തങ്ങൾക്കിത് നേട്ടമാണെന്ന വിലയിരുത്തലാണ് ബി.ജെ.പിക്കുള്ളത്.

TAGS :

Next Story