'വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി മത്സരിക്കുന്നത് എസ്‍ഡിപിഐ ചിഹ്നത്തില്‍'; കെ.എം ഷാജി
വോട്ട് കിട്ടാൻ എന്ത് വൃത്തികെട്ട രാഷ്ട്രീയവും ഉപയോഗിക്കുന്ന കമ്മ്യൂണിസമാണ് പിണറായി വിജയൻ ഉണ്ടാക്കിയെടുത്തതെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു

മലപ്പുറം: വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാർഥി മത്സരിക്കുന്നത് എസ്‍ഡിപിഐ ചിഹ്നത്തിലാണെന്ന് യുഡിഎഫ് സ്ഥാനാർഥി കെ.എം ഷാജി. 'വേങ്ങരയിൽ എസ്‍ഡിപിഐയുടെ ചിഹ്നവും സ്ഥാനാർഥിയെയും എല്‍ഡിഎഫ് എടുത്തു. താൻ നേരിട്ട് ഒരു എസ്‍ഡിപിഐക്കാരനോടാണ് മത്സരിക്കുന്നത്. മലപ്പുറം ജില്ലയിൽ എല്ലാ എസ്‍ഡിപിഐ സ്ഥാനാർഥികളുടെയും ചിഹ്നം കത്രികയാണ്. വേങ്ങരയിൽ എങ്ങനെയാണ് എൽഡിഎഫ് സ്ഥാനാർഥിയുടെ ചിഹ്നം എങ്ങനെയാണ് കത്രികയായത്?..'ഷാജി ചോദിക്കുന്നു.
വോട്ട് കിട്ടാൻ എന്ത് വൃത്തികെട്ട രാഷ്ട്രീയവും ഉപയോഗിക്കുന്ന കമ്മ്യൂണിസമാണ് പിണറായി വിജയൻ ഉണ്ടാക്കിയെടുത്തതെന്നും കെ.എം ഷാജി മീഡിയവണിനോട് പറഞ്ഞു.
Next Story
Adjust Story Font
16

