Quantcast

സജീവ പ്രചാരണവുമായി എൽ.ഡി.എഫ്; മുഖ്യമന്ത്രി ഇന്ന് കോഴിക്കോട്ട്‌

രാവിലെ പത്തിന്‌ കാക്കൂരിലെ എല്‍.ഡി.എഫ് പൊതുയോഗമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി

MediaOne Logo

Web Desk

  • Published:

    19 April 2024 6:49 AM IST

Kozhikode ,LDF,election campaign,cmkerala,pinarayi vijayan,Election2024,LokSabha2024,ലോക്സഭാ തെരഞ്ഞെടുപ്പ്,കോഴിക്കോട്,എല്‍.ഡി.എഫ്,പിണറായി വിജയന്‍,
X

കോഴിക്കോട്: എൽ.ഡി.എഫ്‌ സ്ഥാനാർഥികളുടെ പ്രചാരണത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഉൾപ്പെടെയുള്ള എല്‍.ഡി.എഫ് നേതാക്കൾ ഇന്ന് കോഴിക്കോട് ജില്ലയിലെ വിവിധ പൊതുയോഗങ്ങളില്‍ പങ്കെടുക്കും. രാവിലെ പത്തിന്‌ കാക്കൂരിലെ എല്‍.ഡി.എഫ് പൊതുയോഗമാണ് മുഖ്യമന്ത്രിയുടെ ആദ്യ പരിപാടി.

കൊടുവള്ളിയിലെയും, കുണ്ടായിത്തോടിലെയും എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. സി.പി.എം പി.ബി അംഗവും സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ സെക്രട്ടറിയുമായ തപൻസെൻ വടകരയിലും പേരാമ്പ്രയിലും ചേമഞ്ചേരിയിലും എല്‍.ഡി.എഫ് റാലികളിൽ പങ്കെടുക്കും.


TAGS :

Next Story