'മതം പറഞ്ഞു വോട്ടുപിടിച്ചു';കാഞ്ഞങ്ങാട് യുഡിഎഫ് സ്ഥാനാർഥിക്കെതിരെ പരാതിയുമായി എൽഡിഎഫ്
ഷൈജി ഓട്ടപള്ളി രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു

കാസർകോട്: കാഞ്ഞങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപള്ളിക്കെതിരെ പരാതി.മതം പറഞ്ഞു വോട്ടുപിടിച്ചതായാണ് പരാതി.യുഡിഎഫ് സ്ഥാനാർഥിക്കെതിരെ എൽഡിഎഫ് മുഖ്യ വരണാധികാരിക്ക് പരാതി നൽകി..
യുഡിഎഫ് സ്ഥാനാർഥി ഷൈജി ഓട്ടപള്ളി രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിലെത്തി വോട്ട് ചോദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിച്ചിരുന്നു. മാർച്ച് 22നാണ് സംഭവം. വോട്ട് അഭ്യർഥിക്കുന്നതിനൊപ്പം മതവും സമുദായവും സൂചിപ്പിക്കുന്നതായാണ് പരാതി. വിഡിയോ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെയാണ് നടപടി.
രാജപുരം ഹോളി ഫാമിലി ഫൊറോന ദേവാലയത്തിൽ നടന്ന ഒരു ചടങ്ങിനിടെ എത്തിയ സ്ഥാനാർഥി വിശ്വാസികളോട് വോട്ട് അഭ്യർഥിക്കുകയായിരുന്നു. ഇതിനിടെ മതം സൂചിപ്പിച്ചെന്ന് കാട്ടി എൽഡി എഫ് സ്ഥാനാർഥി ഗോവിന്ദൻ പള്ളിക്കാപ്പിലിൻ്റെ ചീഫ് ഏജന്റ് വി കെ രാജനാണ് മുഖ്യ വരണാധികാരിക്ക് പരാതി നൽകിയത് .
Next Story
Adjust Story Font
16

