Quantcast

'അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഇടമായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധർ'- എം.എ ബേബി

'ശബരിമല സ്വർണപാളി വിവാദം ചർച്ച ചെയ്യുമ്പോഴും ഇടതുപക്ഷകത്തിന് തല ഉയർത്തിപ്പിടിക്കാൻ കഴിയും'

MediaOne Logo

Web Desk

  • Published:

    9 Dec 2025 10:57 AM IST

അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഇടമായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധർ- എം.എ ബേബി
X

തിരുവനന്തപുരം: അതിജീവിതമാർക്ക് ധൈര്യത്തോടെ ജീവിക്കാൻ കഴിയുന്ന ഒരിടമായി കേരളത്തെ മാറ്റാൻ എൽഡിഎഫ് സർക്കാർ പ്രതിജ്ഞാബദ്ധരാണെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി. അതിജീവിതമാർക്ക് പൂർണസംരക്ഷണം നൽകാൻ ഏതറ്റം വരേയും എൽഡിഎഫ് ഗവൺമെന്റ് നീങ്ങുമെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത ശേഷം പ്രതികരിക്കുകയായിരുന്നു എം.എ ബേബി.

ശബരിമല സ്വർണപാളി വിവാദം ചർച്ച ചെയ്യുമ്പോഴും ഇടതുപക്ഷകത്തിന് തല ഉയർത്തിപ്പിടിക്കാൻ കഴിയും. ആഭ്യന്തരവകുപ്പിന്റെ കീഴിലുള്ള പ്രത്യേക അന്വേഷണസംഘമാണ് അന്വേഷണം നടത്തുന്നത്. ഇടതുപക്ഷവുമായി ഏതെങ്കിലും ബന്ധമുള്ളവർ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അവർക്കെതിരേയും നടപടിയെടുക്കുന്നതാണ് കാണുന്നത്. നിഷ്പക്ഷമായി പൊലീസ് ഭരണം ഉണ്ടെന്നതിന്റെ തെളിവാണിത്. തെരഞ്ഞെടുപ്പ് കാലത്ത് വർഗീയത സജീവ ചർച്ചാ വിഷയമായി. എല്ലാതരം വർഗീയതക്ക് എതിരേയും ശക്തമായ നിലപാട് സ്വീകരിക്കുന്നത് ഇടതുപക്ഷ ജനാധിപത്യമുന്നണിയാണ്.

TAGS :

Next Story