Quantcast

വർ​ഗീയശക്തിക്കൾക്കെതിരെ എന്നും നിലകൊള്ളുന്ന പാർട്ടിയാണ് എൽഡിഎഫ്, കോൺ​ഗ്രസിന് അത് മനസിലാകാത്തത് അവരുടെ തെറ്റ്: ഡി.രാജ

'എൽഡിഎഫ് തന്നെ മൂന്നാമതും കേരളത്തിൽ ഭരണത്തിലേക്ക് വരും. ജനങ്ങൾ ആ​ഗ്രഹിക്കുന്നത് അത് തന്നെയാണ്'

MediaOne Logo

Web Desk

  • Published:

    29 March 2026 9:06 PM IST

വർ​ഗീയശക്തിക്കൾക്കെതിരെ എന്നും നിലകൊള്ളുന്ന പാർട്ടിയാണ് എൽഡിഎഫ്, കോൺ​ഗ്രസിന് അത് മനസിലാകാത്തത് അവരുടെ തെറ്റ്: ഡി.രാജ
X

തിരുവനന്തപുരം: വർ​ഗീയ ശക്തികൾക്കെതിരെ എന്നും നിലകൊള്ളുന്ന പാർട്ടിയാണ് എൽഡിഎഫ് എന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ. കോൺ​ഗ്രസിന് അത് മനസിലാകുന്നില്ലെങ്കിൽ അത് അവരുടെ തെറ്റാണെന്നും ഡി.രാജ പറഞ്ഞു.

എൽഡിഎഫ് തന്നെ മൂന്നാമതും കേരളത്തിൽ ഭരണത്തിലേക്ക് വരും. ജനങ്ങൾ ആ​ഗ്രഹിക്കുന്നത് അത് തന്നെയാണ്. പത്തുവർഷത്തെ എൽഡിഎഫ് ​ഗവൺമെന്റിന്റെ മികച്ച പ്രകടനം തുടർഭരണത്തിന് വഴിതെളിക്കുമെന്ന് ഡി.രാജ അഭിപ്രായപ്പെട്ടു.

തെരഞ്ഞെടുപ്പ് സമയത്ത് ഉയർന്നുവരുന്ന ആരോപണങ്ങളെക്കുറിച്ച് ജനങ്ങൾക്ക് അറിയാമെന്ന് പറഞ്ഞ രാജ എസ്ഡിപിഐ പിന്തുണയെക്കുറിച്ച് അറിയില്ലെന്നും വ്യക്തമാക്കി. എൽഡിഎഫ് - ബിജെപി ഡീൽ ഉണ്ടെന്ന ആരോപണം രാജ നിഷേധിച്ചു.

TAGS :

Next Story