Quantcast

കടമെടുപ്പിലെ സുപ്രിംകോടതി വിധി; വിമർശനം പ്രതിപക്ഷം ആയുധമാക്കുമെന്ന് എൽ.ഡി.എഫിന് ആശങ്ക

ഹരജി ഭരണഘടനാ ബെഞ്ചിന് വിട്ടത് നേട്ടമാക്കാൻ സർക്കാർ

MediaOne Logo

Web Desk

  • Published:

    2 April 2024 12:42 AM GMT

borrowing limit,Supreme Court criticism ,kerala,LDF,latest malayalam news,കടമെടുപ്പ് പരിധി,സുപ്രിംകോടതി വിധി,കേരളകടമെടുപ്പ്,തെരഞ്ഞെടുപ്പ് പ്രചാരണം,എല്‍.ഡി.എഫ്
X

ഡൽഹി: കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട കേരളത്തിന്റെ ഹരജിയിലെ സുപ്രിംകോടതി ഇടക്കാല വിധി പ്രതിപക്ഷം ആയുധമാക്കുമോ എന്ന ആശങ്കയിലാണ് സംസ്ഥാനം. ധനകാര്യ മാനേജുമെന്റിലെ പിഴവും ഇടക്കാല വിധിയിൽ ഊന്നിപറഞ്ഞിട്ടുണ്ട്. ഭരണഘടനാ ബെഞ്ചിനു ഹരജി പരിഗണിക്കാൻ വിട്ടത് നേട്ടമായി ഉയർത്തികാട്ടി പിടിച്ചു നിൽക്കാനാകും സർക്കാരിന്റെ ശ്രമം.

കെടുകാര്യസ്ഥത മൂലം സംസ്ഥാനം വരുത്തി വച്ച സാമ്പത്തിക പ്രതിസന്ധിക്ക് കേന്ദ്ര സർക്കാരിൽ നിന്നും ഇടക്കാല ആശ്വാസം നേടാനാവില്ല എന്നതായിരുന്നു ഇടക്കാല വിധിയിലെ സുപ്രധാന നിരീക്ഷണം. ഈ വരികൾ തെരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയാകുമോ എന്ന ഭയം സർക്കാരിനുണ്ട്. ധനകാര്യ മാനേജുമെന്റിലെ പിഴവാണ് കേരളത്തിൽ ഉണ്ടായതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമൻ മുതൽ കോടതിയിൽ സോളിസറ്റർ ജനറൽ തുഷാർ മേത്ത വരെ ആവർത്തിച്ചു. ഫെഡറലിസത്തിലുള്ള കേന്ദ്രസർക്കാർ അക്രമണം എന്ന ആശയമുയർത്തി ഇവയെ എല്ലാം സംസ്ഥാനം പ്രതിരോധിച്ചു.വിധിയിൽ കൂടി ഇക്കാര്യം വ്യക്തമാക്കിയതോടെ തെരഞ്ഞെടുപ്പ് കാലത്ത് മറുപടി പറയാൻ സിപിഎം ഏറെ വിയർക്കേണ്ടി വരും.

10,722 കോടി കടുമെടുക്കാനുള്ള അവകാശം ബോധ്യപ്പെടുത്താന്‍ സംസ്ഥാനത്തിനായില്ലെന്ന് സുപ്രിംകോടതി പറഞ്ഞതും തിരിച്ചടിയാണ്. കേരളത്തിനെതിരായ കേന്ദ്രവാദം ശരിവച്ച കോടതി, ഇനിയും കടമെടുക്കാന്‍ അവകാശമുണ്ടെന്ന സംസ്ഥാനത്തിന്റെ വാദം തെറ്റെന്ന് വിലയിരുത്തി. അവകാശമുള്ള തുകയിലെ കേരളത്തിന്‍റെ കണക്കുകളില്‍ പൊരുത്തക്കേടെന്ന് ബെഞ്ച് കണ്ടെത്തിയത്,ചർച്ചകളിൽ സംസ്ഥാനം നേടിയ മേൽക്കൈ ഇല്ലാതാക്കും.

TAGS :

Next Story