Quantcast

കേരളത്തിൽ അധികാരം കിട്ടില്ലെന്ന് മനസ്സിലായവർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുന്നു: എൽഡിഎഫ്

ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സഘടിപ്പിക്കാനും ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. നവംബർ 15ന് രാജ്ഭവൻ ധർണ നടത്തും.

MediaOne Logo

Web Desk

  • Published:

    23 Oct 2022 9:37 AM GMT

കേരളത്തിൽ അധികാരം കിട്ടില്ലെന്ന് മനസ്സിലായവർ ചാൻസിലർ പദവി ദുരുപയോഗം ചെയ്യുന്നു: എൽഡിഎഫ്
X

തിരുവനന്തപുരം: ജനാധിപത്യ സംവിധാനത്തിലൂടെ കേരളത്തിൽ അധികാരത്തിൽ വരാനാവില്ലെന്ന് മനസ്സിലായവർ ചാൻസിലർ പദവി ദുരുപയോഗം ചെയ്ത് സർവകലാശാലകളുടെ സ്വയംഭരണാവകാശം തകർക്കാനാണ് ശ്രമിക്കുന്നതെന്ന് എൽഡിഎഫ്. മതേതര ഭാവനയിലൂന്നിയ ഉന്നത വിദ്യാഭ്യാസ മാതൃകക്ക് തുരങ്കംവെക്കാനാണ് ശ്രമം. താനൊരു ആർഎസ്എസ് അനുഭാവിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ചാണ് ഗവർണർ മുന്നോട്ടുപോകുന്നത്. രാജ്യം ആദരിക്കുന്ന അക്കാദമിഷ്യൻമാരെയും പണ്ഡിതൻമാരെയും ക്രിമിനലുകൾ എന്ന് വിളിച്ചാണ് ഗവർണർ മുന്നോട്ടുപോകുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.

ഉന്നത വിദ്യാഭ്യാസ മേഖല പിടിച്ചെടുക്കാനുള്ള ബിജെപിയുടെ നീക്കമാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിലും ഗവർണർമാരെ ഉപയോഗിച്ച് ഇതേ നയമാണ് കേന്ദ്രം നടപ്പാക്കാൻ ശ്രമിക്കുന്നത്. ജെഎൻയു അടക്കമുള്ള സെൻട്രൽ സർവകലാശാലകളിലും നാം ഇത് കണ്ടതാണ്. ഇതിനെതിരെ കേരള ജനത ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സർക്കാറിനെയും മന്ത്രിമാരെയും വിമർശിച്ച ഗവർണർക്ക് അതേനാണയത്തിൽ തന്നെ മറുപടി നൽകാനാണ് എൽഡിഎഫ് തീരുമാനം. ഗവർണർക്കെതിരെ പരസ്യ പ്രതിഷേധം സഘടിപ്പിക്കാനും ഇന്ന് ചേർന്ന എൽഡിഎഫ് യോഗം തീരുമാനിച്ചു. നവംബർ 15ന് രാജ്ഭവൻ ധർണ നടത്തും. എല്ലാ ജില്ലകളിലും കൺവൻഷനുകൾ നടത്താനും എൽഡിഎഫ് തീരുമാനിച്ചിട്ടുണ്ട്. രാജ്ഭവൻ ധർണയിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് വിവരം.

TAGS :

Next Story