Quantcast

'ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരം, എൽ.ഡി.എഫ് കുറിച്ചത് പുതിയ ചരിത്രം'; സീതാറാം യെച്ചൂരി

രാജ്ഭവൻ ഉപരോധത്തിൽ അണിനിരന്ന് പതിനായിരങ്ങൾ

MediaOne Logo

Web Desk

  • Updated:

    2022-11-15 09:35:32.0

Published:

15 Nov 2022 7:54 AM GMT

ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരം, എൽ.ഡി.എഫ് കുറിച്ചത് പുതിയ ചരിത്രം; സീതാറാം യെച്ചൂരി
X

തിരുവനനന്തപുരം: ഒരു ലക്ഷത്തോളം പേരെ പങ്കെടുപ്പിച്ച് ഗവർണർക്കെതിരെ എൽ ഡി എഫിന്റെ രാജ്ഭവൻ ധർണ. നന്ദാവനത്ത് നിന്ന് തുടങ്ങിയ മാർച്ച് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉദ്ഘാടനം ചെയ്തു. കേരളത്തിൽ ഗവർണർക്കെതിരെ നടക്കുന്നത് രാഷ്ട്രീയ സമരമാണെന്നും എൽ ഡി എഫ് കുറിച്ചത് പുതിയ ചരിത്രമാണെന്നും യെച്ചൂരി പറഞ്ഞു .

'ഗവർണർ ജനാധിപത്യ വിരുദ്ധമായിട്ടാണ് ഇടപെടുന്നത്. വിദ്യാഭ്യാസ കാര്യങ്ങൾ സംസ്ഥാന പരിധിയിൽപ്പെടുന്നതാണ്. വിദ്യാഭ്യാസ രംഗത്ത് ആർ എസ് എസ് അജണ്ട നടപ്പാക്കാനാണ് ശ്രമമെന്നും യെച്ചൂരി പറഞ്ഞു. നിയമസഭ പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തിൽ ആണ് ഗവർണർ ചാൻസലർ സ്ഥാനത്ത് എത്തിയത്. അല്ലാതെ ഗവർണർ സ്വഭാവീകമായി ചാൻസലർ സ്ഥാനത്ത് എത്തിയതല്ല. രാജ്യത്തെ രാഷ്ട്രീയത്തിന് എന്നും വഴികാട്ടിയ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു.

കേരളം രചിച്ചത് പുതിയ ചരിത്രമാണ് ഇന്ന് വരെ ഇങ്ങനെ ഒരു സമരം നടന്നിട്ടില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ പറഞ്ഞു.'ഗവർണർ മുഖേന കേരളത്തിൽ കാവി വത്കരണത്തിന് ശ്രമം. അത് കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഗവർണരുമായി കുടുംബ തർക്കം ഇല്ലെന്ന് കാനം രാജേന്ദ്രൻ പറഞ്ഞു.ഗവർണറുടെ നടപടികൾ ഭരണഘടനയ്ക്ക് വിരുദ്ധമാണ്. അതുകൊണ്ടാണ് കേരളത്തിന്റെ വികാരം ഗവർണറെ അറിയിക്കാൻ തീരുമാനിച്ചത്. മുമ്പത്തെ 21 പേരും ആരിഫ് മുഹമ്മദ് ഖാനേക്കാൾ ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നില്ല.

നേതൃത്വം ഇടതുമുന്നണിക്കാണെങ്കിലും വിദ്യാഭ്യാസ സംരക്ഷണ കൂട്ടായ്മയുടെ പേരിലാണ് രാജഭവൻ മാർച്ച് നടത്തിയത്. കേരളത്തിനെതിരായ നീക്കം ചേർക്കുക, ഉന്നത വിദ്യാഭ്യാസ മേഖലയെ സംരക്ഷിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയര്‍ത്തിയായിരുന്നു മാര്‍ച്ച്.

TAGS :

Next Story