Quantcast

കൊച്ചി മേയര്‍ വി.കെ മിനിമോള്‍ക്കെതിരായ വിജിലന്‍സ് കേസ്; പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്

കേസില്‍ ഒരു വസ്തുതയുമില്ലെന്നും സത്യം പുറത്തുവരുമെന്നും യുഡിഎഫ് പ്രതികരിച്ചു

MediaOne Logo

Web Desk

  • Published:

    22 March 2026 7:04 AM IST

കൊച്ചി മേയര്‍ വി.കെ മിനിമോള്‍ക്കെതിരായ വിജിലന്‍സ് കേസ്; പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്
X

എറണാകുളം: കൊച്ചി മേയര്‍ വി.കെ മിനിമോള്‍ക്കെതിരായ വിജിലന്‍സ് കേസ് തെരഞ്ഞെടുപ്പില്‍ ശക്തമായി പ്രചാരണ വിഷയമാക്കി എല്‍ഡിഎഫ്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരന്നു കിടക്കുന്ന കോര്‍പറേഷനില്‍ ഇത് വോട്ടായി മാറുമെന്ന പ്രതീക്ഷ. വിഷയം ഏറ്റെടുത്ത എല്‍ഡിഎഫ് കോര്‍പറേഷന്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി.

മേയര്‍ വി.കെ മിനിമോള്‍ പാലാരിവട്ടം കണ്‍സിലറായിരിക്കെ 2018 ല്‍ റോഡ് നന്നാക്കാമെന്ന് വാഗ്ദാനം ചെയ്ത് മൂന്ന് ലക്ഷം രൂപ നാട്ടുകാരില്‍ നിന്ന് പിരിച്ച് വഞ്ചന നടത്തിയെന്നാണ് കേസ്. മിനിമോള്‍ക്കെതിരായ ആരോപണം ഗൌരവമുള്ളതാമെന്നും ക്രിമിനല്‍ ദുഷ് പ്രവൃത്തിയാണെന്നും നിരീക്ഷിച്ച മൂവാറ്റുപുഴ വിജിലന്‍സ് കോടതി അന്വേഷണം വേണമെന്നും ഉത്തരവിട്ടു. അന്വേഷണത്തിനായി സര്‍ക്കാറിന്‍റെ പ്രോസിക്യൂഷന്‍ അനുമതിയും കോടതി തേടി.

കൊച്ചി കോര്‍പറേഷന്‍റെ പരിധിയില്‍ വരുന്ന തൃക്കാക്കര, തൃപ്പൂണിത്തുറ, കൊച്ചി, എറണാകുളം മണ്ഡലങ്ങളില്‍ എല്‍ഡിഎഫിന്‍റെ പ്രചാരണ വിഷയമായി മേയര്‍ക്കെതിരായ കേസ് മാറി. ഇരുപത് രൂപക്ക് ഊണ് നല്‍കുന്ന സമൃദ്ധി ഹോട്ടലിന് പിറകേ ഇന്ദിര കാന്‍റീന്‍ കൂടി തുടങ്ങി കോര്‍പറേഷന്‍ മുഖം മിനുക്കുന്നതിനിടെയാണ് വിജിലന്‍സ് കേസ് തിരിച്ചടിയായത്. കേസില്‍ ഒരു വസ്തുതയുമില്ലെന്നും സത്യം പുറത്തുവരുമെന്നും യുഡിഎഫ് പ്രതികരിച്ചു.

TAGS :

Next Story