Quantcast

തിരുവനന്തപുരം സെൻട്രൽ; സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി

സി.പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി

MediaOne Logo

Web Desk

  • Published:

    21 March 2026 12:02 PM IST

തിരുവനന്തപുരം സെൻട്രൽ; സുധീർ കരമന എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥി
X

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ സീറ്റിൽ സുധീർ കരമനയെ എൽഡിഎഫ് സ്ഥാനാർഥിയായി പ്രഖ്യാപിച്ചു. ഇടത് സ്വതന്ത്രൻ ആയിട്ടാണ് സുധീർ കരമന മത്സരിക്കുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം എല്‍ഡിഎഫ് കണ്‍വീനര്‍ നടത്തി.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാത്ത നാല് മണ്ഡലങ്ങളിലൊന്നാണ് തിരുവനന്തപുരം. മുന്‍ മന്ത്രി ആന്റണി രാജുവിന് അയോഗ്യത വന്നതോടെയാണ് തിരുവനന്തപുരത്ത് സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ പ്രതിസന്ധിയുണ്ടായത്. സിഎംപി നേതാവ് സി.പി ജോണ്‍ ആണ് തിരുവനന്തപുരത്ത് യുഡിഎഫ് സ്ഥാനാര്‍ഥി.

ഇടതുപക്ഷത്തോടൊപ്പം സഹകരിക്കുന്ന നടനാണ് സുധീര്‍ കരമന. അധ്യാപകനായിരുന്ന അദ്ദേഹം വിആര്‍എസ് എടുത്ത് ഇപ്പോള്‍ അഭിനയരംഗത്ത് മാത്രമായി തുടരുകയാണ്. ഇടതുപക്ഷത്തിന്റെയും സര്‍ക്കാറിന്റെയും സാംസ്‌കാരിക പരിപാടികളില്‍ ഉള്‍പ്പെടെ സജീവമാണ്.

TAGS :

Next Story