Quantcast

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എല്‍ഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു

ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്ററാണ് കല്ലറയില്‍ വച്ചത്

MediaOne Logo

Web Desk

  • Published:

    13 Feb 2026 9:12 AM IST

ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എല്‍ഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു
X

കോട്ടയം: പുതുപ്പള്ളിയിൽ ഉമ്മൻചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് പോസ്റ്റർ വച്ചയാളെ തിരിച്ചറിഞ്ഞു. മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് പോസ്റ്റർ വെച്ചതെന്ന് പള്ളിയിലെ സിസിടിവിയിൽ നിന്ന് വ്യക്തമായി.

കല്ലറയിൽ ജോസ് കെ മാണിയുടെ ജാഥയുടെ പോസ്റ്റർ കണ്ടതിനെതിരെ കോൺഗ്രസ് വിമർശനം ഉന്നയിച്ചിരുന്നു. ഉമ്മൻ ചാണ്ടിയുടെ കല്ലറയെ അപമാനിച്ചെന്ന് കോൺഗ്രസ് രംഗത്തെത്തിയിരുന്നു. സിപിഎമ്മായിരുന്നു അന്വേഷണം ആവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകിയത്. സിപിഎം ലോക്കല്‍ കമ്മിറ്റ പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു. അന്വേഷണം വേണമെന്ന ആവശ്യവുമായി കേരളാ കോൺഗ്രസും രംഗത്തുവന്നിരുന്നു.

അതേസമയം, സംഭവത്തില്‍ യുവാവിനെ തിരിച്ചറിഞ്ഞതോടെ കേസെടുക്കുന്നതില്‍ തീരുമാനമായിട്ടില്ല. അഭ്യൂഹങ്ങള്‍ക്ക് താല്‍ക്കാലിക വിരാമയാണെങ്കിലും യുവാവിനെക്കൊണ്ട് മറ്റാരെങ്കിലും ചെയ്യിപ്പിച്ചതാണോ എന്നതടക്കം പരിശോധിക്കണമെന്നാവശ്യവും ഉയര്‍ന്നിട്ടുണ്ട്.

TAGS :

Next Story