മൂവാറ്റുപുഴയിൽ കെഎസ്ആർടിസി സർവീസിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് തർക്കം
സർക്കാരിനെ അനുമോദിച്ചുള്ള ഫ്ലക്സ് വച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.

കൊച്ചി: എറണാകുളം മൂവാറ്റുപുഴയിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി സർവീസിനെ ചൊല്ലി എൽഡിഎഫ്- യുഡിഎഫ് തർക്കം. സർവീസിൽ അവകാശവാദമുന്നയിച്ച് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സർക്കാരിനെ അനുമോദിച്ചുള്ള ഫ്ലക്സ് വച്ചതിനെ തുടർന്നാണ് തർക്കമുണ്ടായത്.
ഇന്ന് രാവിലെയാണ് തൊടുപുഴയ്ക്ക് കല്ലൂർക്കാട് വഴി ആരംഭിച്ച കെഎസ്ആർടിസി ബസ് മാത്യു കുഴൽനാടൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തത്. തുടർന്ന് തൊടുപുഴയിലേക്ക് എംഎൽഎ ബസിൽ യാത്ര ചെയ്യുകയും ചെയ്തു.
ബസ് ഡിപ്പോയിൽ നിന്നും സർവീസ് ആരംഭിച്ച് രണ്ടാർ കോട്ടകവലയിൽ എത്തിയപ്പോഴാണ് തർക്കമുണ്ടായത്. സംസ്ഥാന സർക്കാരിന് അഭിവാദ്യമർപ്പിച്ച ഫ്ലക്സ് നീക്കം ചെയ്യണമെന്ന ആവശ്യമാണ് തർക്കത്തിലേക്ക് നയിച്ചത്. പിന്നീട് തർക്കങ്ങൾ പരിഹരിച്ച് സർവീസ് തുടർന്നു.
Next Story
Adjust Story Font
16

