രാഹുലിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയത് പടക്കം പൊട്ടിച്ച് ആഘോഷമാക്കി എൽഡിഎഫ് പ്രവർത്തകർ
വഞ്ചിയൂരിലാണ് പ്രവർത്തകർ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ജാമ്യാപേക്ഷ തള്ളിയത് ആഘോഷമാക്കിയത്

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത് പടക്കം പൊട്ടിച്ച് ആഘോഷിച്ച് എല്‍ഡിഎഫ് പ്രവര്‍ത്തകര്‍. പാലക്കാട്ടും തിരുവനന്തപുരത്തും നിരവധിയിടങ്ങളിലാണ് ആഘോഷം. രാഹുലിന് ജാമ്യം നിഷേധിച്ചതില്‍ സന്തോഷമറിയിച്ച് യാത്രക്കാര്‍ക്ക് ലഡു വിതരണം നടത്തുകയും ചെയ്തു.
'കേരളമൊന്നടങ്കം ബഹുമാനിക്കുന്ന മുഖ്യമന്ത്രിയെ എടോ വിജയാ എന്ന് വിളിച്ചവനാണ് രാഹുല്‍. പ്രായത്തിന്റെ കാര്യമെങ്കിലും പരിഗണിക്കേണ്ടതായിരുന്നു. കൂടാതെ, ലൈംഗികവിഭ്രാന്തിയുള്ള ഒരാള്‍ കേരളത്തിലെ ജനങ്ങളുടെ വോട്ട് വാങ്ങിച്ചുകൊണ്ട് ഇനിയും എംഎല്‍എ പദവിയില്‍ തുടരാന്‍ അര്‍ഹനല്ല.' പ്രതിഷേധത്തിനിടെ എല്‍ഡിഎഫ് പ്രവര്‍ത്തകരിലൊരാള്‍ പ്രതികരിച്ചു.
ബലാത്സംഗക്കേസില്‍ ഒളിവില്‍ കഴിയുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. രാഹുലിനെ അറസ്റ്റ് ചെയ്യുന്നതില്‍ തടസ്സമില്ലെന്നും തിരുവനന്തപുരം ജില്ലാ കോടതി വിധിച്ചിരുന്നു. കേസില്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതോടെ വിധിക്ക് പിന്നാലെ കോണ്‍ഗ്രസ് രാഹുലിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി.
Adjust Story Font
16

