വഖഫ് ഭേദഗതി നിയമം: മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് വിവിധ സംഘടനാ നേതാക്കൾ
നാളെ കോഴിക്കോട് എംഎസ്എസ് ഹാളിലാണ് പരിപാടി.

കോഴിക്കോട്: വഖഫ് ഭേദഗതി നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം പേഴ്സണൽ ലോ ബോർഡ് നാളെ കോഴിക്കോട് സംഘടിപ്പിക്കുന്ന പ്രതിഷേധ സംഗമം വിജയിപ്പിക്കണമെന്ന് മുസ്‌ലിം സംഘടനാ നേതാക്കൾ. കോഴിക്കോട് എംഎസ്എസ് ഹാളിലാണ് പരിപാടി.
സാദിഖലി ശിഹാബ് തങ്ങൾ, പ്രൊഫ കെ. ആലിക്കുട്ടി മുസ്‌ലിയാർ, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, പി. മുജീബ് റഹ്‌മാൻ, സി.പി ഉമ്മർ സുല്ലമി, പി.എൻ അബ്ദുൽ ലത്വീഫ് മദനി, ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, എ. നജീബ് മൗലവി, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, ഡോ. ഫസൽ ഗഫൂർ, ഡോ.പി ഉണ്ണീൻ എന്നിവരാണ് സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടത്.
സാദിഖലി തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, എം.കെ രാഘവൻ എംപി, ഇ.ടി മുഹമ്മദ് ബഷീർ എംപി, അബ്ദുസ്സമദ് സമദാനി എംപി, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി, പ്രൊഫ. എ.കെ അബ്ദുൽ ഹമീദ്, ടി.പി അബ്ദുല്ലക്കോയ മദനി, പി. മുജീബ് റഹ്മാൻ, തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, പി.എൻ അബ്ദുൽ ലത്വീഫ് മദനി, സി.പി ഉമ്മർ സുല്ലമി, ഹാഫിള് അബ്ദുശ്ശുക്കൂർ ഖാസിമി, എ. നജീബ് മൗലവി, ഡോ. പി. നസീർ, പി. ഉണ്ണീൻ, സയ്യിദ് ഹാഷിം ഹദ്ദാദ് തങ്ങൾ, അഹമ്മദ് ദേവർകോവിൽ എംഎൽഎ, ഡോ. ഫസൽ ഗഫൂർ, പി.എം.എ സലാം, നാസർ ഫൈസി കൂടത്തായി, ഡോ. ഹുസൈൻ മടവൂർ, ശിഹാബ് പൂക്കോട്ടൂർ, ഐ.പി അബ്ദുസ്സലാം, ഡോ. മുഹമ്മദ് യൂസുഫ് നദ്‌വി, മുസമ്മിൽ കൗസരി, എഞ്ചിനീയർ പി. മമ്മദ് കോയ എന്നിവരാണ് പരിപാടിയിൽ പങ്കെടുക്കുന്നത്.
Adjust Story Font
16

