Quantcast

കോഴിക്കോട് കോര്‍പറേഷനില്‍ വോട്ടിങ് മെഷീനിലെ കോണി ചിഹ്നം ചെറുതായി; പരാതിയുമായി മുസ്‌ലിം ലീഗ്‌

മുസ്‌ലിം ലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയും യുഡിഎഫ് ജില്ലാ കമ്മിറ്റിയും ചീഫ് ഇലക്ഷൻ കമ്മീഷന് പരാതി നൽകി. ​

MediaOne Logo

Web Desk

  • Published:

    6 Dec 2025 7:35 PM IST

കോഴിക്കോട് കോര്‍പറേഷനില്‍ വോട്ടിങ് മെഷീനിലെ കോണി ചിഹ്നം ചെറുതായി; പരാതിയുമായി മുസ്‌ലിം ലീഗ്‌
X

കോഴിക്കോട്: വോട്ടിങ് മെഷീനില്‍ ചിഹ്നത്തിന് വലിപ്പമില്ലെന്ന പരാതിയുമായി മുസ്‌ലിം ലീഗ്. ​കോഴിക്കോട് കോർപ്പറേഷൻ 58-ാം വാർഡിൽ(മുഖദാര്‍) യുഡിഎഫിന്റെ കോണി ചിഹ്നം ചെറുതായെന്നാണ് പരാതി.

എന്നാല്‍ 55ാം വാർഡായ പയ്യാനക്കലിൽ കോണി ചിഹ്നത്തിന് സമാനമായ രീതിയിൽ സ്വതന്ത്ര സ്ഥാനാർഥിയുടെ ചിഹ്നമായ ക്രിക്കറ്റ് ബാറ്റ് ചെരിച്ച് വെച്ച രീതിയിലാണ്. ഒറ്റ നോട്ടത്തിൽ കോണി ചിഹ്നമാണെന്ന് തോന്നുന്ന രീതിയിലാണിതെന്നാണ് പരാതി. രണ്ടും അടുത്തടുത്താണ് വെച്ചിരിക്കുന്നത്.

അതേസമയം പരാതിയില്‍ ജില്ലാ കലക്ടര്‍ പ്രാഥമിക പരിശോധന നടത്തുകയും തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തെന്നാണ് ലീഗ് നേതാക്കള്‍ വ്യക്തമാക്കുന്നത്.

Watch Video Report


TAGS :

Next Story