Quantcast

ലീഗിന് കാന്തപുരത്തിനോട് സ്ഥായിയായ ശത്രുതയില്ല, മഞ്ഞുരുകുന്നതിൽ സന്തോഷം: എം.കെ മുനീർ

സമസ്തയുടെ ഇരു വിഭാഗങ്ങളും ഒന്നിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ടെന്ന് കാന്തപുരം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു

MediaOne Logo

Web Desk

  • Updated:

    2023-06-30 16:17:40.0

Published:

30 Jun 2023 9:41 PM IST

League has no enmity towards Kanthapuram: MK Muneer
X

മുസ്ലിം ലീഗിന് കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാരോട് സ്ഥായിയായ ശത്രുതയില്ലെന്ന് എം കെ മുനീർ. മഞ്ഞുരുകുന്നു എന്നതിൽ സന്തോഷമുണ്ടെന്നും എം കെ മുനീർ പറഞ്ഞു.

"വളരെ മാന്യമായ ഭാഷയിലാണ് കാന്തപുരം സംസാരിക്കുന്നത്. അദ്ദേഹത്തോട് മുസ്‌ലിം ലീഗിന് സ്ഥായിയായ ശത്രുതയില്ല. സാദിഖലി ശിഹാബ് തങ്ങൾ വിവിധ മതവിഭാഗങ്ങളെ വിളിച്ചപ്പോൾ അബൂബക്കർ മുസല്യാരെയും വിളിച്ചിരുന്നു. അന്ന് സമസ്തയുടെ നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങളും ഉണ്ടായിരുന്നു. രണ്ടുപേരും ഒരുമിച്ചാണ് അന്ന് പരിപാടിയിൽ പങ്കെടുത്തത്. മഞ്ഞുരുകുന്നു എന്ന് പറയുന്നത് സന്തോഷമുള്ള കാര്യം തന്നെയാണ്". മുനീർ പറഞ്ഞു.

സമസ്തയുടെ ഇരു വിഭാഗങ്ങളും ഒന്നിച്ചുപോകാൻ അതിയായ ആഗ്രഹമുണ്ടെന്നും ആരാണ് തടസ്സം നിൽക്കുന്നതെന്ന് അറിയില്ലെന്നും കാന്തപുരം മീഡിയവണിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. സമസ്ത പ്രസിഡൻറ് സയ്യിദ് ജിഫ്‌രി മുത്തുക്കോയ തങ്ങളെ താൻ ഫോണിൽ സംസാരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

TAGS :

Next Story