Quantcast

കണ്ണൂർ കോർപ്പറേഷനിൽ റിജിൽ മാക്കുറ്റിക്ക് തലവേദനയായി ലീഗ് പ്രാദേശിക നേതാവ്

പാർട്ടി -മുന്നണി നേതൃത്വങ്ങളോടുള്ള വിയോജിപ്പാണ് സ്ഥാനാർഥിത്വത്തിന് കാരണമെന്ന് മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു

MediaOne Logo

Web Desk

  • Updated:

    2025-11-26 02:51:37.0

Published:

26 Nov 2025 7:42 AM IST

കണ്ണൂർ കോർപ്പറേഷനിൽ  റിജിൽ മാക്കുറ്റിക്ക് തലവേദനയായി ലീഗ് പ്രാദേശിക നേതാവ്
X

വി.മുഹമ്മദലി Photo| MediaOne

കണ്ണൂര്‍: കണ്ണൂർ കോർപ്പറേഷനിൽ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്ക് യുഡിഎഫ് പരിഗണിക്കുന്ന റിജിൽ മാക്കുറ്റിക്ക് തലവേദന ആയി മുസ്‍ലിം ലീഗ് പ്രാദേശിക നേതാവ് വി.മുഹമ്മദലി രംഗത്ത്. പാർട്ടി -മുന്നണി നേതൃത്വങ്ങളോടുള്ള വിയോജിപ്പാണ് സ്ഥാനാർഥിത്വത്തിന് കാരണമെന്ന് മുഹമ്മദലി മീഡിയവണിനോട് പറഞ്ഞു.

പാർട്ടി അച്ചടക്ക നടപടി സ്വീകരിച്ചിട്ടുണ്ടെങ്കിലും ആദികടലായി ഡിവിഷനിലെ സാധാരണ പ്രവർത്തകർ തനിക്കൊപ്പം നിൽക്കുമന്നും മുഹമ്മദലി കൂട്ടിച്ചേര്‍ത്തു.

കണ്ണൂര്‍ കോര്‍പറേഷനിൽ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്ന സ്ഥലമാണ് 38-ാം ഡിവിഷനായ ആദികടലായി. എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റാണിത്. കഴിഞ്ഞ രണ്ട് തവണയും എൽഡിഎഫാണ് ഇവിടെ ജയിച്ചത്. കോൺഗ്രസ് നേതാവ് റിജിൽ മാക്കുറ്റിയാണ് ഇത്തവണ ആദികടലായി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ഥി. റിജിലിന് റിബലായിട്ടാണ് മുഹമ്മദലി മത്സരിക്കുന്നത്.

യാദൃച്ഛികമായിട്ടാണ് സ്ഥാനാര്‍ഥിത്വത്തിലേക്ക് വന്നതെന്ന് മുഹമ്മദലി പറഞ്ഞു. ''കേവലമൊരു സ്ഥാനാര്‍ഥിയാകാൻ വേണ്ടി ആഗ്രഹിച്ചിട്ട് വന്നയാളല്ല. ഈ ഡിവിഷൻ ഞങ്ങൾക്ക് തരണമെന്ന് മാന്യമായി ജില്ലാ മുസ്‍ലി ലീഗ് നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. രണ്ട് കത്തുകളും നൽകിയിരുന്നു. ചര്‍ച്ചയെന്ന മറുപടി മാത്രമാണ് ലഭിച്ചത്''അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



TAGS :

Next Story