Quantcast

'ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളർന്നാൽ മതിയെന്ന ചിന്ത, രണ്ട് സീറ്റ് ഒന്നാക്കാൻ ശ്രമിച്ച നേതൃത്വത്തിന് അഭിവാദ്യങ്ങൾ'; പാലക്കാട്ടെ ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍

കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിനാലാണ് പ്രതിഷേധം

MediaOne Logo

Web Desk

  • Published:

    18 March 2026 8:45 AM IST

ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളർന്നാൽ മതിയെന്ന ചിന്ത, രണ്ട് സീറ്റ് ഒന്നാക്കാൻ ശ്രമിച്ച നേതൃത്വത്തിന് അഭിവാദ്യങ്ങൾ; പാലക്കാട്ടെ ലീഗ് നേതൃത്വത്തിനെതിരെ പ്രവര്‍ത്തകര്‍
X

പാലക്കാട്: സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് പാലക്കാട് ജില്ലാ നേതൃത്വത്തിന് എതിരെ പാര്‍ട്ടി പ്രവര്‍ത്തകര്‍. കോങ്ങാട് സീറ്റ് കോണ്‍ഗ്രസിന് വിട്ടുനല്‍കിയിട്ടും പട്ടാമ്പി സീറ്റ് ലഭിക്കാത്തതിനാലാണ് പ്രതിഷേധം.

രണ്ട് സീറ്റെന്നുള്ളത് ഒരു സീറ്റാക്കി ചുരുക്കാന്‍ അഹോരാത്രം പണിയെടുത്ത ജില്ലാ കമ്മിറ്റിക്ക് അഭിവാദ്യങ്ങളെന്ന് സമൂഹമാധ്യമങ്ങളില്‍ പരിഹാസം. ലീഗ് മലപ്പുറത്തും കോഴിക്കോടും മാത്രം വളര്‍ന്നാല്‍ മതിയെന്ന ചിന്തയാണെന്നും വിമര്‍ശനം. പാലക്കാട്ടെ ലീഗുകാര്‍ക്ക് എന്നും കറവപശുവിന്റെ പണിയാണ്, വിസ്മയിപ്പിക്കുകയാണ് എന്റെ ലീഗ് തുടങ്ങിയ വിമര്‍ശനങ്ങളാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയരുന്നത്.

TAGS :

Next Story