Quantcast

ആയിരത്തിലേറെ വോട്ടിന്‍റ ലീഡ്; കോഴിക്കോട് കുറ്റിച്ചിറയില്‍ ലീഗിന്‍റെ ഫാത്തിമ തഹ്ലിയക്ക് വമ്പൻ വിജയം

വോട്ടണ്ണെലിന്റെ തുടക്കം മുതൽ കൃത്യമായ ലീഡോടെയായിരുന്നു ഫാത്തിമ മുന്നേറിയത്

MediaOne Logo

Web Desk

  • Published:

    13 Dec 2025 10:42 AM IST

ആയിരത്തിലേറെ വോട്ടിന്‍റ ലീഡ്; കോഴിക്കോട് കുറ്റിച്ചിറയില്‍ ലീഗിന്‍റെ ഫാത്തിമ തഹ്ലിയക്ക് വമ്പൻ വിജയം
X

കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കുറ്റിച്ചിറയില്‍ മുസ്‍ലിം ലീഗിന്‍റെ യുവനേതാവ് അഡ്വ.ഫാത്തിമ തഹ്ലിയക്ക് വിജയം.ആയിരത്തിലേറെ വോട്ടുകള്‍ക്കാണ് കുറ്റിച്ചിറയില്‍ മുസ്‍ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുൻ നേതാവുമായ ഫാത്തിമ തഹ്ലിയ വിജയം സ്വന്തമാക്കിയത്.

വോട്ടണ്ണെലിന്റെ തുടക്കം മുതൽ കൃത്യമായ ലീഡോടെയായിരുന്നു ഫാത്തിമ മുന്നേറിയത്. എൽഡിഎഫിന്റെ ഐഎൻഎൽ സ്ഥാനാർഥി വി.പി റഹിയനത്ത് ടീച്ചറെയാണ് ഫാത്തിമ തോൽപ്പിച്ചത്.

അതേസമയം,കോഴിക്കോട് കോർപ്പറേഷനിൽ യുഡിഎഫും എൽഡിഎഫും ഇഞ്ചോടിഞ്ച് മത്സരമാണ് നടക്കുന്നത്. കോർപറേഷൻ എല്‍ഡിഎഫ് മേയർ സ്ഥാനാർഥി മുസാഫർ അഹമ്മദ് പിന്നിലാണ്. മീഞ്ചന്ത വാർഡിൽ യുഡിഎഫ് സ്ഥാനാർഥി എസ്.കെ അബൂബക്കറാണ് ലീഡ് ചെയ്യുന്നത്.


TAGS :

Next Story