Quantcast

"ഇടതുമുന്നണി ഓഫീസുകളിൽ ദേശീയ പതാകയുയർത്തും"; സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കുമെന്ന് ഇ.പി ജയരാജൻ

കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ആഗസ്റ്റ് 10ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും എൽ.ഡി.എഫ് കൺവീനർ വ്യക്തമാക്കി

MediaOne Logo

Web Desk

  • Updated:

    2022-07-26 13:58:27.0

Published:

26 July 2022 12:29 PM GMT

ഇടതുമുന്നണി ഓഫീസുകളിൽ ദേശീയ പതാകയുയർത്തും; സ്വാതന്ത്ര്യദിനാഘോഷം വിപുലമാക്കുമെന്ന് ഇ.പി ജയരാജൻ
X

തിരുവനന്തപുരം: 75ാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിക്കുമെന്ന് എല്‍.‍ഡി.എഫ്. ഇടത് മുന്നണി ഓഫീസുകളിൽ പതാക ഉയർത്തുമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ വ്യക്തമാക്കി. ഇന്ന് ചേര്‍ന്ന ഇടതുമുന്നണി നേതൃയോഗത്തിന് ശേഷമാണ് ഇ.പി ജയരാജന്‍ തീരുമാനമറിയിച്ചത്.

ആഗസ്റ്റ് 11ന് കോഴഞ്ചേരിയിൽ സ്വാതന്ത്രദിനാഘോഷ പരിപാടികള്‍ നടക്കും. ആഗസ്റ്റ് 12ന് വൈക്കത്ത് ദേശീയ പതാക ഉയർത്തും. ആഗസ്റ്റ് 13ന് പയ്യന്നൂരിലെ ഗാന്ധിപാർക്കിൽ വിപുലമായ സ്വാതന്ത്ര്യദിനാഘോഷത്തിനാണ് രൂപംനല്‍കുന്നത്. ആഗസ്റ്റ് 14ന് കോഴിക്കോട് കടപ്പുറത്ത് പ്രത്യേക പരിപാടി സംഘടിപ്പിക്കും.

ആഗസ്റ്റ് 15ന് കേരളം മുഴുവന്‍ വിപുലമായ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഘോഷ പരിപാടികള്‍ക്ക് രൂപംനല്‍കാന്‍ തീരുമാനിച്ചിട്ടുണ്ട്. ജില്ലയിലെ നേതാക്കളെല്ലാം പരിപാടിയില്‍ സജീവ സാന്നിദ്ധ്യമാകുമെന്നും സ്വാതന്ത്യദിന പ്രതിജ്ഞയെടുക്കുമെന്നും ഇ.പി ജയരാജന്‍ പറഞ്ഞു.

അതേസമയം, കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനയങ്ങൾക്കെതിരെ ആഗസ്റ്റ് 10ന് രാജ്ഭവന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനെതിരെയാണ് ധർണ. നിത്യോപയോഗ സാധനങ്ങളുടെ മേൽ ഏർപ്പെടുത്തിയ ജി.എസ്.ടി ഒഴിവാക്കണമെന്നാണ് ആവശ്യം.

കേന്ദ്ര സമീപനം അപലപനീയമാണ്. കേരളത്തിലെ വികസനത്തെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. വായ്പാപരിധി കുറച്ച് കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കാൻ ശ്രമിക്കുന്നു. ഇ.ഡിയെ ഉപയോഗിച്ച് കിഫ്ബിയെ തകർക്കാനാണ് ശ്രമമെന്നും ഇ.പി ജയരാജന്‍ ചൂണ്ടിക്കാട്ടി.

TAGS :

Next Story