വയനാട് റിപ്പൺ വാളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി
പുലി ജനവാസമേഖലയിൽ ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു

വയനാട്: റിപ്പൺ വാളത്തൂരിൽ പുലി കൂട്ടിൽ കുടുങ്ങി. വനംവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് പുലി കുടുങ്ങിയത്. കഴിഞ്ഞ ദിവസമാണ് പ്രദേശത്ത് പുലിക്കായി കൂട് സ്ഥാപിച്ചത്.
പുലി ജനവാസമേഖലയിൽ ഇറങ്ങിയത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിരുന്നു. പ്രദേശവാസിയായ ശിഹാബ് ഫൈസിയുടെ ആടിനെ പുലി കൊലപ്പെടുത്തിയിരുന്നു. ശിഹാബ് ഫൈസിയുടെ മറ്റൊരു ആടിനെയും നേരത്തെ പുലി പിടികൂടിയിരുന്നു.
Next Story
Adjust Story Font
16

