Quantcast

'നിലമ്പൂരിൽ അൻവർ നിലപാട് വ്യക്തമാക്കട്ടെ, ശേഷം യുഡിഎഫ് അഭിപ്രായം പറയും': വി.ഡി സതീശൻ

നേതാക്കൾ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദർശനമാണെന്നും യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി സതീശൻ

MediaOne Logo

Web Desk

  • Published:

    27 May 2025 6:46 PM IST

നിലമ്പൂരിൽ അൻവർ നിലപാട് വ്യക്തമാക്കട്ടെ, ശേഷം യുഡിഎഫ് അഭിപ്രായം പറയും: വി.ഡി സതീശൻ
X

മലപ്പുറം: നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥിയെ പിന്തുണക്കണോ വേണ്ടയോ എന്നത് പി.വി അൻവറിന് തീരുമാനിക്കാമെന്ന് വി.ഡി സതീശൻ പറഞ്ഞു.

അൻവർ വ്യക്തിപരമായാണ് ഇക്കാര്യം തീരുമാനിക്കേണ്ടത്. അതിന് ശേഷം യുഡിഎഫിന്റെ നിലപാട് പറയും. നേതാക്കൾ അൻവറുമായി കൂടിക്കാഴ്ച നടത്തിയത് സൗഹൃദ സന്ദർശനമാണെന്നും യുഡിഎഫ് യോഗത്തിന് ശേഷം വി.ഡി സതീശൻ പറഞ്ഞു.

അതേസമയം സ്ഥാനാർഥി നിർണയത്തിൽ തൻ്റെ അഭിപ്രായം തള്ളിയ യുഡിഎഫ് നേതൃത്വത്തോട് പുതിയ വെല്ലുവിളി ഉയർത്തിയിരിക്കുകയാണ് പി.വി അൻവർ. മുന്നണി പ്രവേശനമില്ലാതെ മറ്റൊരു ഒത്തുതീർപ്പിനുമില്ലെന്നാണ് അൻവറിൻ്റെ നിലപാട്. നിലമ്പൂരിൽ മത്സരിക്കുമെന്ന ഭീഷണിയും അൻവർ മുഴക്കി. ഇതോടൊപ്പം മുസ്‌ലിം ലീഗ് നേതാക്കളെക്കണ്ട് സമവായ സാധ്യതയും പി.വി അൻവർ ആരായുന്നുണ്ട്.

എന്നാൽ പി.വി അൻവറിനോട് വിട്ടുവീഴ്ചയില്ലെന്നാണ് യുഡിഎഫ് നിലപാട്. മുന്നണിയുമായി പി.വി അൻവറിനെ സഹകരിപ്പിക്കാനും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാനുമുള്ള നേരത്തെ എടുത്ത തീരുമാനത്തിനപ്പുറത്തേക്ക് ഒന്നും വേണ്ട എന്നാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്.

Watch Video Report


TAGS :

Next Story