Quantcast

നടിയെ ആക്രമിച്ച കേസിൽ ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ കത്ത്

'ദൃശ്യങ്ങള്‍ ചോര്‍ന്നു എന്ന പരാതിയില്‍ ഇടപെടണം'

MediaOne Logo

Web Desk

  • Updated:

    2022-05-09 15:33:42.0

Published:

9 May 2022 2:36 PM GMT

നടിയെ ആക്രമിച്ച കേസിൽ ചീഫ് ജസ്റ്റിസിന് അതിജീവിതയുടെ കത്ത്
X

ഡല്‍ഹി: നടിയെ ആക്രമിച്ച കേസിൽ ചീഫ് ജസ്റ്റിസിന് കത്തയച്ച് അതിജീവിത. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണത്തിന് ഉത്തരവിടണമെന്ന് കത്തിൽ ആവശ്യപ്പെട്ടു.

ദൃശ്യങ്ങൾ ചോർന്നുവെന്ന പരാതിയില്‍ ഇടപെടണം. മെമ്മറി കാർഡിൽ തിരിമറി നടന്നോയെന്ന കാര്യം അന്വേഷിച്ചില്ലെങ്കിൽ പ്രോസിക്യൂഷൻ കേസിനെ പ്രതികൂലമായി ബാധിക്കുമെന്നും കത്തിൽ പറയുന്നു

സ്വകാര്യതയ്ക്കുള്ള ഭരണഘടന അവകാശത്തെയും, ജീവിക്കാനുള്ള അവകാശത്തെയും ബാധിക്കും. നിസഹായാവസ്ഥയിലുള്ള സ്ത്രീയാണെന്നും, നീതിയുടെ വാതിലിൽ മുട്ടുക മാത്രമേ തനിക്ക് കഴിയൂ എന്നും അതിജീവിത കത്തിലൂടെ പറഞ്ഞു.

അതേസമയം ദൃശ്യങ്ങളുള്ള മെമ്മറി കാർഡ് വീണ്ടും പരിശോധനയ്ക്കണമെന്ന് പ്രോസിക്യൂഷൻ കോടതിയോട് ആവശ്യപ്പെട്ടു. നടൻ ദീലീപും കൂട്ടാളികളും ദൃശ്യങ്ങൾ മറ്റുള്ളവർക്ക് അയച്ചുവെന്ന് അന്വേഷണത്തിൽ വ്യക്തമായെന്ന് പ്രോസിക്യൂട്ടർ കോടതിയിൽ പറഞ്ഞു.

എന്നാല്‍ മെമ്മറി കാർഡ് കൂടുതൽ പരിശോധന നടത്തേണ്ടതിന്റെ ആവശ്യമെന്തന്ന് കോടതി ചോദിച്ചു. പ്രോസിക്യൂഷൻ സംശയങ്ങൾക്കെല്ലാം തിരുവനന്തപുരത്തെ ഫൊറൻസിക് ലബോറട്ടറി ഉത്തരം നൽകിയിരുന്നു എന്നായിരുന്നു കോടതിയുടെ മറുപടി.

കാർഡിലെ വിവരങ്ങൾ ഉൾപ്പെടുത്തി ലബോറട്ടറിയിൽ നിന്ന് നാല് റിപ്പോർട്ടുകൾ നൽകിയിരുന്നു. ഇതേ ചോദ്യങ്ങൾ ഉന്നയിച്ച് വീണ്ടും റിപ്പോർട്ട് തേടുകയാണ് പ്രോസിക്യൂഷൻ. പ്രോസിക്യൂഷൻ കാരണങ്ങൾ വീണ്ടും പരിശോധിക്കുന്നതിന് പര്യാപ്തമല്ലെന്നും കോടതി പറഞ്ഞു.


TAGS :

Next Story