വന്ദേ ഭാരത് എക്സ്പ്രസില്‍ ജീവന്‍ രക്ഷാദൗത്യം; ഹൃദയമാറ്റ ശസ്ത്രക്രിയക്കായി 13 വയസുകാരിയെ എറണാകുളത്തെത്തിച്ചു
കൊല്ലം അഞ്ചല്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ

കൊച്ചി: വന്ദേ ഭാരത് എക്സ്പ്രസില്‍ ജീവന്‍ രക്ഷാദൗത്യം. ഹൃദയമാറ്റ ശസ്ത്രക്രിയക്കായി പതിമൂന്ന് വയസുകാരിയെ എറണാകുളത്തെത്തിച്ചു. അഞ്ച് മണിക്ക് കൊല്ലത്ത് നിന്ന് പുറപ്പെട്ട ട്രെയിനാണിത്.
കൊല്ലം അഞ്ചല്‍ ഏരൂര്‍ സ്വദേശിയായ പെണ്‍കുട്ടിക്കാണ് ശസ്ത്രക്രിയ. അല്‍പസമയത്തിനകം പെണ്‍കുട്ടിയെ ലിസി ആശുപത്രിയില്‍ എത്തിക്കും.
എയര്‍ ആംബുലന്‍സ് ലഭിക്കാത്തതിനാലാണ് വന്ദേഭാരത് ജീവന്‍ രക്ഷാദൗത്യത്തിന് ഉപയോഗിച്ചത്. കൊച്ചിയില്‍ നിന്നും എയര്‍ ആംബുലന്‍സ് കൊല്ലത്ത് എത്തിച്ച് തിരിച്ചുകൊണ്ടുപോകാന്‍ സമയമെടുക്കുന്നതിനാലാണ് ഉടന്‍ തന്നെ വന്ദേഭാരതില്‍ കുട്ടിയെ കൊച്ചിയില്‍ എത്തിച്ചത്.
Next Story
Adjust Story Font
16

